തൃശൂർ മാള മെറ്റ്സ് എൻജിനീയറിങ്ങ് കോളേജിൽ വിദ്യാർത്ഥികൾക്കായി "വർക്ക് റെഡിനസ്" ത്രിദിന ശില്പശാല സംഘടിപ്പിച്ചു

0

എഞ്ചിനീയറിങ്ങ് വിദ്യാർത്ഥികളെ തൊഴിൽ മേഖലക്ക് ആവശ്യമായ രീതിയിൽ വിദ്യാഭ്യാസ കാലത്ത് തന്നെ വാർത്തെടുക്കുന്ന രീതിയാണ് മെറ്റ്സ് കോളേജിൽ നിലവിലുള്ളതെന്ന് ഡോ. വർഗ്ഗീസ് ജോർജ്ജ്. തൃശൂർ, മാള, മെറ്റ്സ്  സ്‌കൂൾ ഓഫ് എഞ്ചിനീയറിങ്ങിൽ "വർക്ക് റെഡിനസ് " ത്രിദിന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മെറ്റ്സ്ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് സി ഇ ഓ ആയ ഡോ. വർഗ്ഗീസ് ജോർജ്ജ്. കഴിഞ്ഞ വർഷം ഈ കോളേജിൽ നിന്ന് പഠിച്ച് പുറത്തിറങ്ങിയ 100% വിദ്യാർത്ഥികൾക്കും പ്ലേസ്മെന്റ് കിട്ടിയ കാര്യം സ്വാഗതപ്രസംഗത്തിൽ മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. എ സുരേന്ദ്രൻ പറഞ്ഞു.  കോളേജ് പ്ലേസ്‌മെന്റ് ആൻഡ് ട്രെയിനിംഗ് സെൽ, കേരള നോളജ് ഇക്കണോമി മിഷനും അസാപ് കേരളയുമായി സഹകരിച്ചാണ് മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ശിൽപശാല നടത്തിയത്.

മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ ബിടെക് , എൻജിനീയറിങ്ങ് ഡിപ്ലോമ അവസാന വർഷ വിദ്യാർത്ഥികളാണ് ഈ ശില്പശാലയിൽ പങ്കെടുത്തത്.  ഇതുപോലെയുള്ള ശില്പശാലകൾ വിദ്യാർത്ഥികൾ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഇത് മൂലം അവരുടെ ഭാവി സുരക്ഷിതമാക്കാൻ കഴിയും എന്നും മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) അംബിക ദേവി അമ്മ ടി. ആമുഖപ്രസംഗത്തിൽ പറഞ്ഞു. പോളിടെക്നിക്കിന്റെ ചാർജുള്ള കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ. ശിവദാസ് അനിയൻ ടി.എസ്., അഡ്മിനിസ്ട്രേറ്റർ ടി. ജി. നാരായണൻ , കോളേജിലെ അസി.പ്രൊഫസറും പ്ലേസ്മെന്റ് ഓഫീസറുമായ ജെറിൻ ജോർജ് കെ. എന്നിവർ ആശംസകൾ അർപ്പിച്ചു. അസാപ് ട്രെയിനർമാരായ ആദർശ് പി ആർ, ശ്രീശ്യാം, ശ്രുതി കെ എസ്  എന്നിവർ പരിശീലന ക്ലാസുകൾ എടുക്കുകയും പബ്ലിക് സ്പീക്കിങ്ങ്, ഗ്രൂപ്പ് ഡിസ്ക്കഷൻ, മോക് ഇന്റർവ്യൂ, മുതലായ സംഘടിപ്പിക്കുകയും ചെയ്തു. മെറ്റ്സ് പോളിടെക്നിക് കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങ് വിഭാഗം മേധാവിയും പ്ളേസ്മെൻറ് കോർഡിനേറ്ററുമായ പ്രൊഫ. ഏലിയാസ് കെ വി, നന്ദി പ്രകാശിപ്പിച്ചു.

www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)
Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...