പുതിയ കാൽവെപ്പുമായി തൃശ്ശൂർ മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്

0


ലയൺസ് ക്ലബ്ബ് ഇൻറർനാഷണലിന്റെ സ്റ്റുഡൻസ് ചാപ്റ്റർ കോളേജ് ക്യാമ്പസിൽ ആരംഭിച്ച് തൃശൂർ മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ ഏക ലയൻസ് സ്റ്റുഡൻസ് ചാപ്റ്റർ ആണിത്. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സ്റ്റുഡൻസ് ചാപ്റ്റർ ഡിസ്‌റ്റ്രിക്ട് 138 D അംഗത്വ വിതരണവും ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും ഉദ്ഘാടനം ചെയ്തത് ഡിസ്ട്രിക്ട് ഗവർണർ ലയൺ ടോണി ഈനോക്കാരനാണ്. കുഴൂർ ലയൺസ് ക്ലബിന്റെ പ്രസിഡൻറ് ലയൺ വിജയഗോപാൽ ജി. പിള്ളയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ലയൺസ് ക്ലബ്ബ് സ്റ്റുഡൻസ് ചാപ്റ്റർ അഡ്മിനിസ്ട്രേറ്ററും മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പാളുമായ പ്രൊഫ. (ഡോ.) ഫോൺസി ഫ്രാൻസിസ് സ്വാഗത പ്രസംഗം നടത്തി. ലയൺസ് ക്ലബ്ബ് സ്റ്റുഡൻസ് ചാപ്റ്റർ ഡയറക്ടർ ആയ പ്രൊഫ. വിനോദ് പോൾ പുതിയ അംഗങ്ങളെ സദസ്സിന് പരിചയപ്പെടുത്തി. ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണറായ ലയൺ ജെയിംസ് വളപ്പില പുതിയ അംഗങ്ങൾക്ക് ക്ലബ്ബിൽ പ്രവേശനം നൽകി. സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണറായ ലയൺ ടി ജയകൃഷ്ണൻ പുതിയ ഭാരവാഹികൾക്ക് സ്ഥാനാരോഹണം നൽകി. പുതിയ പ്രസിഡന്റ് ആയി മുഹമ്മദ് ഫഹീം പി ആർ, സെക്രട്ടറിയായി നിജിൽ എൻ. എ. ഡി, ട്രഷററായി ആര്യയേയും തെരഞ്ഞെടുത്തു. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സ്റ്റുഡൻസ് ചാപ്റ്ററിന്റെ അംഗങ്ങളെയും ഭാരവാഹികളെയും മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. ഷാജു ആൻറണി ആശംസകൾ അറിയിച്ചു.

സ്ഥാനാരോഹണത്തിനു ശേഷം തുടർ നടപടികൾ നടന്നത് പുതിയ പ്രസിഡന്റ് ലയൺ മുഹമ്മദ് ഫഹീം പി.ആർ. ന്റെ അദ്ധ്യക്ഷതയിൽ ആയിരുന്നു. ലയൺസ് ക്ലബ്ബ് റീജിയണൽ ക്യാബിനറ്റ് സെക്രട്ടറി ലയൺ ജെയിംസ് അഞ്ചേരി, അഡിഷണൽ ക്യാബിനറ്റ് സെക്രട്ടറി ലയൺ മുരളീധരൻ റീജിയണൽ ചെയർമാൻ ലയൺ പിന്റോ സി.എൽ., ലയൺ എ ആർ സുകുമാരൻ മാസ്റ്റർ, മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ.ഒ. ഡോ. വർഗീസ് ജോർജ്, അക്കാദമിക് ഡയറക്ടർ ഡോ. എ സുരേന്ദ്രൻ, മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) അംബിക ദേവി അമ്മ ടി, വൈസ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ശിവദാസ് അനിയൻ ടി എസ് എന്നിവർ ആശംസാ പ്രസംഗം നടത്തി. ലയൺസ് ക്ലബ് സ്റ്റുഡൻസ് ചാപ്റ്റർ സെക്രട്ടറി ലയൺ ധിജിൽ എൻ. എ. ഡി, നന്ദി പ്രകാശിപ്പിച്ചു.

തുടർന്ന് മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിലെ സ്ഥാപനങ്ങളായ മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ്, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, മെറ്റ്സ് പോളിടെക്നിക് കോളേജ് തുടങ്ങിയവയുടെ പ്രവർത്തനങ്ങളുടെ പവ്വർ പോയന്റ് പ്രദർശനവും ഉണ്ടായിരുന്നു. ദേശീയ ഗാന ആലാപനത്തോടെ ചടങ്ങുകൾ അവസാനിച്ചു.
www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)
Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...