തൃശൂർ മാള മെറ്റ്സ് പോളിടെക്നിക് കോളേജിൽ മെക്കാനിക്കൽ എൻജിനീയറിങ്ങ് വിഭാഗം മേധാവിയെയും ലക്ചററേയും ഫിസിക്സ് / കെമിസ്ട്രി ലാബ് അസിസ്റ്റന്റ് നേയും നിയമിക്കുന്നു


തൃശൂർ മാള മെറ്റ്സ് പോളിടെക്നിക് കോളേജ് എന്നീ സ്ഥാപനങ്ങളിൽ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ മേധാവിയെയും ലക്ചറർമാരെയും നിയമിക്കുന്നു. ഡിപ്പാർട്ട്മെൻറ് മേധാവി ആകാനുള്ള വിദ്യാഭ്യാസ യോഗ്യത മെക്കാനിക്കൽ എൻജിനീയറിങ്ങിനുള്ള പി എച്ച് ഡി ആണ്. മെക്കാനിക്കൽ എൻജിനീയറിങ് എംടെക് ഡിഗ്രി എടുത്തവർക്കും അപേക്ഷിക്കാം. ലക്ചറർമാർക്കുള്ള വിദ്യാഭ്യാസ യോഗ്യത മെക്കാനിക്കൽ എൻജിനീയറിങ്ങിലുള്ള ബിടെക്ക് ബിരുദം ആണ്. അദ്ധ്യാപന പരിചയം ഉള്ളവർക്ക് മുൻഗണനയുണ്ട്. അദ്ധ്യാപന അഭിരുചിയുള്ള പുതിയതായി ബിരുദം നേടിയവർക്കും അപേക്ഷിക്കാം. ഫിസിക്സ് /കെമിസ്ട്രി ലാബ് അസിസ്റ്റന്റിനുള്ള അടിസ്ഥാന യോഗ്യത ഫിസിക്സ് അല്ലെങ്കിൽ കെമിസ്ട്രിയിൽ ഉള്ള ബിരുദം.  അപേക്ഷിക്കുവാനുള്ള അവസാന തീയ്യതി നവംബർ 08 ആണ്. യോഗ്യത, പരിചയസമ്പന്നത എന്നിവയ്ക്ക് അനുയോജ്യമായ രീതിയിൽ ആകർഷകമായ ശമ്പളം ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുവാനും www.metspoly.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. സംശയനിവാരണത്തിന് 9188400951 എന്നെ മൊബൈൽ നമ്പറിൽ ബന്ധപ്പെടുക.

www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post