കാർമ്മൽ കോളജിൽ (ഓട്ടോണമസ്) ഡിസംബർ 8 - ന് ഓപ്പൺ ഡേ ഒരുക്കുന്നു

0

ഉന്നത വിദ്യാഭ്യാസ രംഗത്തെ നൂതന സാധ്യകളും സൗകര്യങ്ങളും ഹയർ സെക്കണ്ടറി  വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കാർമ്മൽ കോളജിൽ (ഓട്ടോണമസ്) ഡിസംബർ 8 - ന് ഓപ്പൺ ഡേ ഒരുക്കുന്നു. വിവിധ പഠന വകുപ്പുകൾ, ക്ലബുകൾ, ഫോറങ്ങൾ  , സെല്ലുകൾ എന്നിവയുടെ വിശദ വിവരങ്ങൾ ചിത്രീകരിക്കുന്ന സ്റ്റോളുകൾ, ക്യാമ്പസ് ടൂർ, വ്യത്യസ്ത  മത്സരങ്ങൾ, വിവിധ അവതരണങ്ങൾ എന്നിവ മേളയുടെ ആകർഷക ഘടകങ്ങളായിരിക്കും. കൊടുങ്ങല്ലൂർ നിയോജകമണ്ഡലം എം.എൽ.എ. വി.ആർ സുനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്യും. തൃശൂർ ജില്ലയിലെ പരമാവധി ഹയർ സെക്കണ്ടറി സ്കൂളുകളെ പങ്കെടുപ്പിച്ചു കൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് കോളേജ് അധികൃതർ അറിയിച്ചു.

Post a Comment

0Comments

Comments Here

Post a Comment (0)
Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...