സെന്റ് ജോസഫ്സിലെ എം.എ മലയാളത്തിന് പത്ത് വയസ്സിന്റെ 'ഇനിപ്പ്'. | Activities | Colleges | Kerala | India | Campus Life

0

സെന്റ് ജോസഫ്സ് കോളേജിൽ മലയാളം ബിരുദാനന്തര ബിരുദ വിഭാഗം പത്താം വാർഷികാഘോഷവും പൂർവ്വ വിദ്യാർത്ഥി സംഗമവും നടത്തി.'ഇനിപ്പ്'എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചത് മലയാളം ബ്ളോഗിങ്ങിലൂടെ ശ്രദ്ധ നേടിയ കവിയും മാധ്യമ പ്രവർത്തകനുമായ ശ്രീ.കുഴൂർ വിത്സണാണ്.


മലയാള വിഭാഗം മേധാവി ഡോ.ജെൻസി.കെ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ ബ്ലെസി,പ്രൊഫ.സാവിത്രി ലക്ഷ്മണൻ,മലയാള വിഭാഗം അധ്യാപിക ലിറ്റി ചാക്കോ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.പൂർവ്വവിദ്യാർത്ഥികടെയും മുൻ അധ്യാപകരുടെയും കലാലയ ഓർമ്മകളുടെ സമാഹാരമായ 'ഇനിപ്പ്'എന്ന മാഗസിൻ ചടങ്ങിൽ പ്രൊഫ.സാവിത്രി ലക്ഷ്മണൻ ശ്രീ.കുഴൂർ വിത്സണ് നൽകി പ്രകാശനം ചെയ്തു.

കണ്ണൂർ സർവ്വകലാശാലയിൽ നിന്നും മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ മലയാള വിഭാഗം അധ്യാപിക ഷഹന.പി.ആറിനെയും കാലടി സർവ്വകലാശാലയിൽ നിന്നും സംസ്കൃത വ്യാകരണത്തിൽ ഡോക്ടറേറ്റ് നേടിയ മലയാള വിഭാഗം അധ്യാപിക നീനു.കെ.ആറിനെയും മലയാള വിഭാഗത്തിന്റെ സ്നേഹോപഹാരം  നൽകി ആദരിച്ചു.മലയാളവിഭാഗത്തിലെ മുൻ അദ്ധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും അവരുടെ കലാലയ ഓർമ്മകൾ പങ്കുവെച്ചു.മലയാള പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മാ പ്രസിഡന്റും മലയാള വിഭാഗം അധ്യാപികയുമായ ഡോ.ഷഹന.പി.ആർ സ്വാഗതവും പൂർവ്വ വിദ്യാർത്ഥിനി അശ്വതി.കെ.ആർ നന്ദിയും പറഞ്ഞു.

Post a Comment

0Comments

Comments Here

Post a Comment (0)