പാലക്കാട് മേഴ്സി കോളേജിന് സംസ്ഥാനതല മോഡൽ പാർലമെന്റ് മത്സരത്തിൽ പുരസ്കാരം

0

"വൈവിധ്യങ്ങളാണ് ജനാധിപത്യത്തിന്റെ സൗന്ദര്യമെന്ന" സന്ദേശമുയർത്തി സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച മോഡൽ പാർലമെന്റ് മത്സരത്തിൽ മേഴ്സി കോളേ ജിന് മൂന്നാം സ്ഥാനം. കേരള സർക്കാരിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സ് സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച പരിപാടിയിലാണ് മേഴ്സി കോളേജ് ശ്രദ്ധേയമായ നേട്ടം കരസ്ഥമാക്കിയത്.


ആയിഷ എ. ബെസ്റ്റ് പാർലമെന്റേറിയൻ പുരസ്ക്കാരം  കരസ്ഥമാക്കി. ജനാധിപത്യത്തിന് മികവേകുന്നത് ശക്തമായ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്ന വോട്ടിങ് പ്രക്രിയയും അർത്ഥവത്തായ ആശയസംവാദങ്ങളുമാണന്ന് ഇത്തരം പരിപാടികൾ ഓർമിപ്പിക്കുന്നു.

 സാമ്പത്തികശാസ്ത്രവകുപ്പാണ് കോളേജിൽ പരിപാടിക്ക് നേതൃത്വം നൽകിയത്. പ്രിൻ സിപ്പൽ ഡോ. ജോറി ടി.എഫ്, ഡോ. ലിജി കെ.ടി., തുഷാര എൻ.സി. എന്നിവർ പരിപാ ടിയിൽ പങ്കെടുത്തു.

| Activities | Colleges | Kerala | India | Campus Life|

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)