സെന്റ് തോമസ് കോളേജിലെ റിസർച് സുവർണ്ണ ജൂബിലി ദേശീയ കോൺഫറൻസ് സമാപിച്ചു

0


സെന്റ് തോമസ് കോളേജിൽ ഗവേഷണവിഭാഗം ആരംഭിച്ചതിന്റെ സുവർണ്ണജൂബിലി ആചരണത്തിന്റെ ഭാഗമായി നടന്ന ദേശീയ ദ്വിദിന കോൺഫറൻസ് സമാപിച്ചു. കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്കനോളജി (കുസാറ്റ്) മുൻ വൈസ് ചാൻസലർ പ്രൊഫസർ . കെ. എൻ മധുസൂദനൻ മുഖ്യാതിഥിയായി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ  കോളേജ് പ്രിൻസിപ്പൽ ഡോ: മാർട്ടിൻ കൊളമ്പറത്ത് അധ്യക്ഷനായിരുന്നു.  കോളേജ് ഗവേഷണ വിഭാഗം ഡീൻ ഡോ: വി. എം. ചാക്കോ,  കോഓർഡിനേറ്റർ ഡോ: വിമല ജോസ്, ഡോ സാബു ജോണി  തുടങ്ങിയവർ സംസാരിച്ചു. 

സുവോളജി വിഭാഗം ഗവേഷണ കേന്ദ്രമായി കൊണ്ട്  1974 ൽ കോളേജിൽ റിസേർച്ച ആരംഭിച്ച കോളേജിൽ ഇന്ന് 10 ഡിപ്പാർട്‌മെന്റുകൾ ഗവേഷണ കേന്ദ്രങ്ങളാവുകയും    87 പേര് കാലിക്കറ്റ് സർവകലാശാലയുടെ ഗവേഷണ ബിരുദം  കരസ്ഥമാക്കുകയും ചെയ്തു. മാത്രമല്ല 65 ഗവേഷണ ഗൈഡുമാരിൽ നിന്നായി 120 ൽ പരം ഗവേഷക വിദ്യാർഥികൾ ഇപ്പോൾ കോളേജിൽ ഉണ്ട്. മാർച്ച് 1, 2 തീയതികളിൽ സംഘടിപ്പിക്കപ്പെട്ട ദേശീയ കോൺഫറൻസിന്റെ ഭാഗമായി മികച്ച പ്രഭാഷകരുടെ അക്കാദമിക സെഷനുകളും ഗവേഷകരുടെ പ്രബന്ധവതരണങ്ങളും പോസ്റ്റർ പ്രദർശന മത്സരവും നടത്തപ്പെട്ടു. ഗോവ യൂണിവേഴ്സിറ്റി മുൻ ലൈബ്രേറിയൻ ഡോ: ജി. ഗോപകുമാർ, ഗുജറാത്ത് നിയമ സർവകലാശാല ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ: ബിന്ദു വിജയ്, കാനഡ മക്ഗിൽ സർവകലാശാല പ്രൊഫസർ ഡോ: എ. എം. മത്തായി, കാസർഗോഡ് കേന്ദ്ര സർവകലാശാല പ്രൊഫെസ്സർ ഡോ: അമൃത് ജി. കുമാർ, എൻ.ഐ.ഐ.എസ്.റ്റി പ്രിൻസിപ്പലും അസോസിയേറ്റ് പ്രൊഫസറുമായ ഡോ: രാഖി പി.ബി., ഭാരതീയാർ സർവകലാശാല പ്രൊഫെസ്സർ ഡോ. എം. രാജ് കുമാർ, ആന്ധ്രപ്രദേശ് വി. ഐ.റ്റി പ്രൊഫസർ ഡോ: രാഘവി ആർ. കെ., കോഴിക്കോട് ഐ.ഐ.എം. അസ്സോസിയേറ്റ് പ്രൊഫസർ ഡോ: എസ്. ശ്രീജേഷ് തുടങ്ങിയവർ പ്രഭാഷണ പരമ്പരയ്ക്ക് നേതൃത്വം നൽകി. 

കഴിഞ്ഞ അക്കാദമിക വർഷത്തിൽ കോളേജിൽ മികച്ച ഗവേഷണപ്രവർത്തനങ്ങൾ കാഴ്ചവച്ച അധ്യാപകരെയും ഗവേഷകരെയും ചടങ്ങിൽ അവാർഡ് നൽകി ആദരിച്ചു. 1974 മുതൽ ഇതുവരെ ഉള്ള നേട്ടങ്ങളും പി എച് ഡി ലഭിച്ച ഗവേഷകരുടെയും ഗൈഡുമാരുടെയും വിവരങ്ങളും അവാർഡുകളും അന്തർദേശീയ പ്രസിദ്ധീകരണങ്ങളുടെയും വിവരങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള സുവർണ ജൂബിലി സുവനീർ സീറോ മലബാർ മേജർ ആർച്ചു ബിഷപ് മാർ റാഫേൽ തട്ടിലും സി ബി സി ഐ പ്രെസിടെന്റും തൃശൂർ രൂപത ആർച്ചു ബിഷപ് മാർ ആൻഡ്രൂസ് എന്നിവർ ചേർന്ന് മാനേജർ മാർ ടോണി നീലങ്കാവിൽ, ഫാ ബിജു പാണേങ്ങാടൻ എന്നിവരുടെ സാനിധ്യത്തിൽ പ്രകാശം ചെയ്തു

Post a Comment

0Comments

Comments Here

Post a Comment (0)