വീട്ടുവളപ്പിലെ കൃഷി


നമ്മുടെ രാജ്യത്തിന്റെ ജനസംഖ്യയിൽ ഉണ്ടാവുന്ന വർധന ഭക്ഷ്യ വസ്തുക്കളുടെ ക്ഷാമത്തിലേക്ക് നയിക്കുന്ന കാലം അകലെ അല്ല.അതിനുള്ള പരിഹാരം മറ്റൊന്നുമല്ല,നമ്മുടെ ആവശ്യത്തിനുള്ള പച്ചക്കറി നമ്മുടെ വീട്ടുവളപ്പിൽ തന്നെ കൃഷി ചെയ്യുക എന്നതാണ്. രാസവളങ്ങളുടെ പ്രയോഗമില്ലാതെ തികച്ചും ജൈവകൃഷി രീതികൾ ഉപയോഗിക്കാം.സ്വന്തമായി കൃഷി ചെയ്യ്ത ഒരു ഫലം വിളവെടുക്കുന്ന സന്തോഷം ആസ്വദിക്കണമെന്നുണ്ടെങ്കിൽ  സ്ഥലപരിമിതികളെയുംപല രീതികളിലൂടെയും മറികടക്കാം.
വീട്ടിലെ കൃഷിരീതി വഴി രാസവളങ്ങൾ ഉപയോഗിച്ച പച്ചക്കറികൾ കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാം.അതുകൂടാതെ കൃഷിരീതിയിൽ ഏർപ്പെടുമ്പോൾ മനസ്സിന് ലഭിക്കുന്ന സന്തോഷംവേറെയാണ്.നമ്മൾ ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വം എന്ന രീതിയിൽ വീട്ടുവളപ്പിലെ കൃഷി നമ്മൾ ഏറ്റെടുക്കുകയാണെങ്കിൽനമുക്കാവശ്യമുള്ള പച്ചക്കറി നമ്മുടെ വീട്ടിൽ തന്നെ ഉത്പാദിപ്പിക്കാൻ സാധിക്കും.

Reported By:  Hridhya H. Mercy-Palakkad

8 Comments

Comments Here

Post a Comment

Comments Here

Previous Post Next Post