ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു നാട്ടിക എഡ്യൂക്കേഷണൽ സൊസൈറ്റി ആർട്സ് & സയൻസ് കോളേജ് (NES) ൽ ബോധവൽക്കരണ സെമിനാർ നടന്നു. കോളേജിലെ ലഹരി വിരുദ്ധ സെല്ലിന്റെയും കോളേജ് പ്രൊട്ടക്ഷൻ ഗ്രുപ്പിന്റെയും അഭിമുഖ്യത്തിലാണ് ലഹരി വിരുദ്ധ സെമിനാർ നടന്നത്.
വലപ്പാട് സർക്കിൾ ഇൻസ്‌പെക്ടർ ഓഫ് പോലീസ് ശ്രീ. സോണി മത്തായി ചടങ്ങ് ഉത്ഘാടനം ചെയ്യുകയും വിദ്യാർത്ഥി കൾക്ക് ബോധവൽക്കരണ ക്ലാസ്സ് എടുക്കുകയും ചെയ്തു. ചടങ്ങിൽ അധ്യക്ഷനായ കോളേജ് ചെയർമാൻ ശ്രീ. ശിവൻ കണ്ണോളി വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി. സെമിനാറിനു ശേഷം CI ശ്രീ. സോണി മത്തായി വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ശ്രീമതി N. C അനീജ സ്വാഗതം പറയുകയും, NES സെക്രട്ടറി ശ്രീ. ഉണ്ണികൃഷ്ണൻ തൈപ്പറമ്പത്ത് ആശംസകൾ അർപ്പിക്കുകയും ചെയ്തു.
വലപ്പാട് പോലീസ് സ്റ്റേഷൻ എസ്. ഐ ശ്രീ. വിനോദ് കുമാർ, CPG ഇൻചാർജ് ഓഫീസർ ശ്രീ. ലെനിൻ, CPO ശ്രീ. സനീഷ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. കോളേജ് അധ്യാപകരായ ലതിമോൾ M. V, ശശിധരൻ. V എന്നിവർ സന്നിഹിതരായ ചടങ്ങിൽ കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് ഇൻചാർജ് N. V. സ്മിത ടീച്ചർ നന്ദി രേഖപ്പെടുത്തി.

www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....