കാർമ്മൽ കോളേജിൽ സ്റ്റെപ്പപ്പ് 2K24 ഡാൻസ് ഫെസ്റ്റ്



മാള കാർമ്മൽ കോളേജിൽ ഡാൻസേഴ്സ് ഫോറം ദേശീയ തലത്തിൽ ഇൻ്റർ സ്കൂൾ , ഇൻ്റർ കൊളീജിയറ്റ് നൃത്ത മത്സരം സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ റിനി റാഫേൽ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ ഡാൻസേഴ്സ് ഫോറം കോ-ഓർഡിനേറ്റർ നവീന സി.എ. അധ്യാപകരായ നിത്യ പി , അശ്വതി പവിഴൻ , വിദ്യാർത്ഥിനി ശ്രീലക്ഷ്മി പവിത്രൻ എന്നിവർ സംസാരിച്ചു . സ്പോട്ട് ഡാൻസ്,

 ഡ്യൂഒ (Duo ) കോറിയോഗ്രാഫി ഗ്രൂപ്പ് ഡാൻസ് എന്നീ വിഭാഗങ്ങളിലായി പതിനഞ്ചോളം കോളേജുകളിൽ നിന്നും സ്ക്കൂളുകളിൽ നിന്നും മത്സരാർത്ഥികൾ പങ്കെടുത്തു

സ്പോട്ട് ഡാൻസിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥി എയ്ബൽ ജോൺ ബേബി ഒന്നാം സ്ഥാനവും 2222/- ക്യാഷ് പ്രൈസും നേടി.


ഡിയോ കോറിയോഗ്രാഫിക്ക് ചാലക്കുടി എസ്.എച്ച്. കോളേജ് വിദ്യാർത്ഥിനി അക്ഷര ഉണ്ണികൃഷ്ണനും, അക്ഷയ മനോജും ഒന്നാം സ്ഥാനവും 3333 /- ക്യാഷ് പ്രൈസും നേടി. എം.എ എം. എച്ച്.എസ്.എസ്. കൊരട്ടി സ്ക്കൂൾ വിഭാഗം ഗ്രൂപ്പ് ഡാൻസ് ഒന്നാം സ്ഥാനവും 5555/- ക്യാഷ് പ്രൈസും നേടി.

www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....