ചിറ്റൂർ കോളേജിൽ ഇന്റർ കോളേജ് ഡിബേറ്റ് മത്സരം സംഘടിപ്പിച്ചു

ചിറ്റൂർ ഗവണ്മെന്റ് കോളേജ് കരിയർ ഗൈഡൻസ് &പ്ലേസ്മെന്റ് സെല്ലും പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പാലക്കാടും സംയുക്തമായി ഒക്ടോബർ 29 നുഇന്റർ കോളേജ് ഡിബേറ്റ് മത്സരം സംഘടിപ്പിച്ചു .പവർ ഗ്രിഡ് കോർപ്പറേഷൻ എഞ്ചിനീയർ ശ്രീ ജോമി സേവ്യർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ റെജി ടി ഉദഘാടനം നിർവഹിച്ചു .ഏഴോളം കോളേജുകൾ പങ്കെടുത്ത മത്സരത്തിൽ ഗവ വിക്ടോറിയ കോളേജ് ഒന്നാം സ്ഥാനവും യുവക്ഷേത്ര കോളേജ് രണ്ടാം സ്ഥാനവും നേടി.

ബെസ്റ് ഡിബേറ്റർ ആയി വിക്ടോറിയ കോളേജിലെ അശ്വനി എസ് മേഴ്‌സി കോളേജിലെ റെയ്‌ന ഷെറിൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.വിജയികൾക്ക് ട്രോഫിയും ക്യാഷ് പ്രൈസും നൽകി. പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി.ചടങ്ങിൽ പ്ലേസ്മെന്റ് സെൽ കൺവീനർ ഡോ രേഷ്മ സി യു ,വിജയകൃഷ്ണൻ എം വി ,ജോമി സേവ്യർ ,ശാന്ത നടേശൻ ,സുരേഷ് പി ,ബ്രിജേഷ് എൻ എസ് ,സുരേഖ കെ ആർ ,ഫാത്തിമ സിബ എന്നിവർ സംസാരിച്ചു.

www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post