കാമ്പസ് വിശേഷങ്ങൾ

Dec 10, 2022

ക്രൈസ്റ്റ് കോളേജിൽ നടന്ന മെഗാ സദ്യയ്ക്ക് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൻറെ അംഗീകാരം

ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) കൊമേഴ്സ് വിഭാഗം (സ്വാശ്രയം) ഇക്കഴിഞ്ഞ ഓണക്കാലത്തൊരുക്കിയ മെഗാ സദ്യയ്ക്ക് (30-ആഗസ്ത് 2022) ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൻറെ അംഗീകാരം. ഇന്ത്യയിൽ ഒരു വിദ്യാഭ്യാസസ്ഥാപനത്തിൽ തയ്യാറാക്കി പ്രദർശിപ്പിച്ച ഏറ്റവും വലിയ സദ്യയെന്ന ഖ്യാതിയാണ് കോളേജ് ഇതുവഴി കരസ്ഥമാക്കിയത്. ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകരിച്ച ടൈറ്റിൽ - Maximum traditional vegetarian dishes prepared and displayed by an educational institute എന്നതാണ്. ഈ പുരസ്കാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ കോളേജുമാണ് ക്രൈസ്റ്റ്. പുരസ്കാരവിവരം നവം
ബർ 27 ന് സുദർശൻ ചാനലിലൂടെ പ്രഖ്യാപിച്ചു. സാക്ഷ്യപത്രങ്ങൾ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ് അധികൃതർ കോളേജ്  അധികൃതർക്ക് സമ്മാനിച്ചു. പ്രിൻസിപ്പൽ റവ. ഫാ. ഡോ. ജോളി ആൻഡ്രൂസ്, മെഗാ സദ്യ കോർഡിനേറ്റർ സ്മിത ആൻറണി എം, കൊമേഴ്സ് വിഭാഗം (സ്വാശ്രയം) വകുപ്പദ്ധ്യക്ഷൻ പ്രൊഫ. കെ. ജെ. ജോസഫ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ഏറ്റവുമധികം വെജിറ്റേറിയൻ പരമ്പരാഗത ഭക്ഷ്യവിഭവങ്ങൾ ഒന്നിച്ച് അണിനിരത്തിയതിനാണ് അംഗീകാരമെന്ന് അധികൃതർ വ്യക്തമാക്കി. മെഗാ സദ്യയിൽ ഉണ്ടായിരുന്ന 239 ഇനങ്ങളാണ് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൻറെ എഡിറ്റോറിയൽ ടീം ഐകകണ്ഠേന തിരഞ്ഞെടുത്തത്. ഈ റെക്കോർഡ് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് പുസ്തകത്തിൽ ഉൾപ്പെടുത്തും.


239 ഇനങ്ങളിൽ അംഗീകാരം നേടിയ ഇനങ്ങളുടെ പട്ടിക ചുവടെ

  • 37 തരം പ്രധാന കറികൾ
  • 52 തരം സൈഡ് കറികൾ
  • 55 തരം തോരനുകൾ
  • 20 തരം ചട്ണികൾ
  • 12 തരം ഉപ്പേരികൾ
  • 18 തരം അച്ചാറുകൾ
  • 15 വറുത്ത ഇനങ്ങൾ
  • 30 തരം പായസങ്ങൾ
  • പ്രധാന വിഭവം ചോറ്
നിങ്ങളുടെ ക്യാമ്പസ്സിലെ വിശേഷങ്ങളും ഇവിടെ ഷെയർ ചെയ്യൂ.....

Send the details (Arts, Sports, Clubs, Cells, Department, Union etc... activities) to 

thecampuslifeonline@gmail.com or WhatsApp to 9746264915

Share:

0 comments:

Post a Comment

Followers

Logo

Popular Posts

Amazon

Followers

Blog Archive