മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങിൽ സ്പോട്ട് അഡ്മിഷൻ സെപ്തമ്പർ 12 മുതൽ - MET's School of Engineering, Mala, Thrissur

കേരള സർക്കാർ എപിജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത തൃശ്ശൂർ മാള മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ ഒന്നാം വർഷ ബി.ടെക് കോഴ്സിൽ നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിനായി സെപ്റ്റംബർ 12 മുതൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. കഴിഞ്ഞ വർഷം ഈ കോളേജിൽ നിന്നും പാസ്സായ എല്ലാവർക്കും ക്യാമ്പസ് പ്ലേസ്മെന്റ് ലഭിച്ചിരുന്നു.  

ജനറൽ മെറിറ്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്കും കമ്മ്യൂണിറ്റി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്കും കോളേജിൽ നേരിട്ട് ഹാജരായി അഡ്മിഷൻ എടുക്കാവുന്നതാണ്. കൂടാതെ കീം പ്രവേശന പരീക്ഷ എഴുതാൻ കഴിയാത്തവർക്കും മെറിറ്റ് ഫീസിൽ പ്രവേശനം നേടാവുന്നതാണ്. നിലവിൽ ബയോടെക്നോളജി എൻജിനീയറിങ്ങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റാ സയൻസ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങ്, മെക്കാനിക്കൽ എൻജിനീയറിങ്ങ്,  സിവിൽ എഞ്ചിനീയറിങ്ങ്,   എന്നീ ബ്രാഞ്ചുകളിലാണ് ഒഴിവുകള്‍ ഉള്ളത്. എല്ലാ ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 3.30 വരെയാണ് രജിസ്ട്രേഷൻ സമയം. സെപ്റ്റംബർ 15 ആം തീയതി വരെ അഡ്മിഷൻ എടുക്കാവുന്നതാണ്. വിദ്യാർത്ഥികൾ ആവശ്യമായ സർട്ടിഫിക്കറ്റുകളും ഫീസും സഹിതം രക്ഷിതാവിനൊപ്പം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 9188400957 എന്ന നമ്പറിൽ ബന്ധപ്പെടുക.

 www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....