METs College Mala "വിമുക്തി ബാഡ്മിൻറൺ ടൂർണമെന്റ് 2023" ചാമ്പ്യന്മാർ

0

"മൊബൈൽ ഗെയിമുകൾക്കെതിരെ, മയക്കുമരുന്നുകൾക്കെതിരെ, ദുശ്ശീലങ്ങൾക്കെതിരെ" കായികക്ഷമത നൽകുന്ന മാനസികോല്ലാസം  നൽകുന്ന, ഏത് പ്രായത്തിലും ഏറ്റക്കുറച്ചിൽ ഇല്ലാതെ ആസ്വദിക്കാൻ പറ്റുന്ന "നല്ല ശീലങ്ങളാണ് കളികൾ" എന്ന സന്ദേശം വിദ്യാർത്ഥികൾക്ക് പകർന്നു നൽകുന്നതിനായി പുത്തൻചിറ ജിവിഎച്ച്എസ്എസ്, പുത്തൻചിറ കിഷോർ'സ് ബാഡ്മിൻറൺ അക്കാദമി, മാള എക്സൈസ് റേഞ്ച് ഓഫീസ് എന്നിവർ സംയുക്തമായി നടത്തുന്ന മൂന്നാമത് വിമുക്തി ബാഡ്മിൻറൺ ടൂർണമെൻറിൽ കോളേജ് വിഭാഗത്തിൽ മാള മെറ്റ്സ് കോളേജ് ചാമ്പ്യൻമാരായി.

ചാലക്കുടി മാള കൊടുങ്ങല്ലൂർ എക്സൈസ് റേഞ്ചിൽ പെട്ട വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി നടത്തിയ ഷട്ടിൽ ടൂർണമെൻറിൽ ആണ് ഈ വിജയം കൈവരച്ചത്. 

പെൺകുട്ടികളുടെ കോളേജ് വിഭാഗത്തിൽ മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങിലെ ബയോടെക്നോളജിയിലെ അശ്വതി (S7),  നന്ദന (S3),  ദുർഗ (S7) എന്നിവരുടെ ടീമിന് ഒന്നാം സ്ഥാനവും, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിലെ ബി.സി.എ. 5-ാം സെമസ്റ്റർ  വിദ്യാർത്ഥിനികളായ ലക്ഷ്മി, ആര്യ എന്നിവരുടെ ടീമിന് മൂന്നാം സ്ഥാനവും, ആൺകുട്ടികളുടെ കോളേജ് വിഭാഗത്തിൽ  മെറ്റ്സ് പോളിടെക്നിക്ക് കോളേജിലെ 5-ാം സെമസ്റ്റർ വിദ്യാർത്ഥികൾ ആയ അലക്സ് എസ് (Comp. Engg), ഡിജോ (Electrical and Electronics Engg), അമൽ (Comp. Engg) എന്നിവരുടെ ടീമിന് രണ്ടാം സ്ഥാനവും, മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങിലെ 5-ാം സെമസ്റ്റർ വിദ്യാർത്ഥികളായ ബ്ലെസൻ (Mech Engg), ലിയോ(Mech Engg), എബ്രഹാം (Biotechnology) എന്നിവരുടെ ടീമിന് മൂന്നാം സ്ഥാനവും അധ്യാപകരുടെ വിഭാഗത്തിൽ മെറ്റ്സ് പോളിടെക്നിക് കോളേജിലെ പ്രൊഫ. സനീഷ് കെ., അസി.പ്രൊഫ. അനൂപ് എന്നിവരുടെ ടീം മുന്നാം സ്ഥാനവും കരസ്ഥമാക്കി.കിഷോർ'സ് ഒരു അക്കാദമി, പുത്തൻചിറയിൽ വെച്ചായിരുന്നു മത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ടത്.

സമ്മാനാർഹരെ മാള എജുക്കേഷൻ ട്രസ്റ്റ് ചെയർമാൻ ഡോ. ഷാജു ആൻറണി, മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒ ഡോ. വർഗീസ് ജോർജ്ജ്, അക്കാദമിക് ഡയറക്ടർ ഡോ. എ സുരേന്ദ്രൻ, മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) അംബികാദേവി അമ്മ ടി, വൈസ് പ്രിൻസിപ്പാൾ ഡോക്ടർ ശിവദാസ് അനിയൻ ടി. എസ് , മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് പ്രിൻസിപ്പാൾ ഡോ. ഫോൺസി ഫ്രാൻസിസ് , അഡ്മിസ്ട്രറേറ്റർ നാരായണൻ ടി.ജി,, തുടങ്ങിയവർ അഭിനന്ദിച്ചു.



 www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....




Post a Comment

0Comments

Comments Here

Post a Comment (0)
Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...