തൃശൂർ, മാള, മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് +2, 10-ാം ക്ലാസ് വിദ്യാർത്ഥികൾക്കായി "സൃഷ്ടി 2K23" അഖിലകേരള ഓൺലൈൻ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു

വിദ്യാർത്ഥികളിലെ സർഗ്ഗവാസന പരിപോഷിപ്പിക്കുന്നതിനായി തൃശൂർ മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനുകളായ മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ്, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, മെറ്റ്സ് പോളിടെക്നിക് കോളജ് എന്നിവ സംയുക്തമായി "സൃഷ്ടി 2K23", അഖില കേരള ഓൺലൈൻ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. 10, 11, 12 എന്നീ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഇതിൽ പങ്കെടുക്കാം. 2023 ഒക്ടോബർ 24 വിജയദശമി ദിനത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. രാവിലെ 11 മുതൽ 12 വരെയാണ് മത്സര സമയം. ഒന്നാം സമ്മാനം 5000 രൂപയും, രണ്ട് സമ്മാനം 3000 രൂപയും, മൂന്നാം സമ്മാനം 10 വിദ്യാർത്ഥികൾക്കായി 1000 രൂപ വീതവും ആണ്. ഓൺലൈൻ മത്സരം ആയതുകൊണ്ട് വിദ്യാർഥികൾക്ക് വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. വെള്ളക്കടലാസിൽ വരുക്കുന്ന ചിത്രം ഫോട്ടോ എടുത്ത് അയച്ചു തരണം. മത്സരവിഷയവും മറ്റു നിയമാവലികളും വിദ്യാർത്ഥികളെ നേരിട്ട് മത്സരത്തിനു മുമ്പായി അറിയിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് അവരുടെ പേര് രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക്: 

https://forms.gle/gFeDztSf8h68NRTF8

രജിസ്ട്രേഷൻ ചെയ്യേണ്ട ആവസാന തീയതി ഒൿടോബർ 13 ആണ്. കൂടുതൽ വിവരങ്ങൾക്ക് കോർഡിനേറ്റർ ആയ പ്രൊഫ. ജോയ്സി കെ . ആൻറണിയെ മൊബൈൽ നമ്പർ 9188400957 ൽ ബന്ധപ്പെടുക. 

www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....