തൃശൂർ സെന്റ്. തോമസ് കോളേജ് ലെ ക്രിമിനോളജി ആൻഡ് പോലീസ് സയൻസ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ മിലിറ്ററി യൂണിഫോം സർവീസ്സിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടികൊണ്ട് സെമിനാർ സംഘടിപ്പിച്ചു.

സെന്റ്. തോമസ് കോളേജ് പ്രിൻസിപ്പൽ ഫാദർ ഡോ.മാർട്ടിൻ കെ. എ ഉദ്ഘാടനം ചെയ്ത പരുപാടിയിൽ ക്രിമിനോളജി ആൻഡ് പോലീസ് സയൻസ് ഡിപ്പാർട്മെന്റ് മേധാവി ഡോക്ടർ ശ്വേതാ തോമസ് അധ്യക്ഷത വഹിച്ചുകൊണ്ട് സംസാരിച്ചു.

കോട്ടയം ഏറ്റുമാനൂർ സ്വദേശിയും ഇന്ത്യൻ കരസേനാ ഉദ്യോഗസ്ഥനുമായ ലെഫ്റ്റനന്റ് കേണൽ ഹേമന്ത് രാജ് മുഖ്യ അതിഥിയായി എത്തുകയും മിലിറ്ററി യൂണിഫോം സർവീസ്സിനെ കുറിച്ച് വിദ്യാർഥികളോട് സംസാരിക്കുകയും ചെയ്തു.ഇന്ത്യൻ സേനകളിൽ ക്രിമിനോളജി എന്ന വിഷയം വഹിക്കുന്ന വലിയ പങ്കിനെ പറ്റിയും വരും കാലങ്ങളിൽ ക്രിമിനോളജിക്കു സേനയിൽ ലഭിച്ചേക്കാവുന്ന മുൻഗണനകളെ പറ്റിയും അദ്ദേഹം സംസാരിക്കുക ഉണ്ടായി

ഈ പരുപാടിയിൽ അധ്യാപകരുടെ ഭാഗത്തു നിന്ന് ഡോ. ഫെബിൻ ബേബി യും വിദ്യാർത്ഥികളുടെ ഭാഗത്തു നിന്ന് ക്രിമിനോളജി ആൻഡ് പോലീസ് സയൻസ് രണ്ടാം വർഷ വിദ്യാർഥികളായ ഫ്രൻസിസ് എബ്രഹാമും നാഹിദ അലിയാരും നേതൃത്വം നൽകി

www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....