എം. എ. കോളേജിൽ അന്തർദേശീയ സമ്മേളനത്തിന് ബുധനാഴ്ച്ച തിരിതെളിയും

0

കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജിൽ അന്തർ ദേശീയ സമ്മേളനം ബുധൻ മുതൽ വെള്ളി വരെ നടക്കും. കോളേജിലെ കോമേഴ്‌സ്, ഇക്ണോമിക്സ്, ഹിസ്റ്ററി & സോഷ്യോളജി വിഭാഗങ്ങളുടെ ആഭിമുഖ്യത്തിലാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ എന്ന വിഷയത്തിൽ   ത്രിദിന അന്തർ ദേശീയ സമ്മേളനം. 

സമ്മേളനത്തിന്റെ ഉദ്ഘാടനം ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാം ദുരന്ത സാധ്യതാ ലഘുകരണ വിഭാഗം തലവൻ ഡോ. മുരളി തുമ്മാരുകുടി നിർവഹിക്കും.എം. എ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ് അധ്യക്ഷത വഹിക്കും. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ ചടങ്ങിൽ സംസാരിക്കും.

മലേഷ്യയിലെ ഏഷ്യാ പസിഫിക് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി & ഇന്നൊവേഷൻ പ്രൊഫസർ നൂർ ലാലുവ റഷീദ മോഹ്ദ് റാഷീദ്,ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാം ദുരന്ത സാധ്യതാ ലഘൂകരണ വിഭാഗം തലവൻ ഡോ. മുരളി തുമ്മാരുകുടി,നേപ്പാൾ ട്രിബൂവൻ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറെസ്റ്ററി വിഭാഗം പ്രൊഫസർ ഡോ. മേനുക മഹാരാജൻ,കാലടി സംസ്‌കൃത സർവകലാശാല  ആർട്സ് & സോഷ്യൽ സയൻസ് ഡീൻ ഡോ. സനൽ മോഹൻ, സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ,കേരള യൂണിവേഴ്സിറ്റി ഫിലോസഫി വിഭാഗം പ്രൊഫസർ ഡോ.ജി പദ്മകുമാർ,പൂനെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ & റിസേർച്ച് ആസോസിയേറ്റ് പ്രൊഫസർ ഡോ.ബിജോയ്‌ കെ തോമസ്, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല  നാഷണൽ സെന്റർ ഫോർ അക്വാറ്റിക് അനിമൽ ഹെൽത്ത് ഡയറക്ടർ പ്രൊഫ. വത്സമ്മ ജോസഫ്  എന്നിവർ പ്രഭാഷണം നടത്തും. 

30ൽ പരം ഗവേഷണ പ്രബന്ധങ്ങളും, പബ്ലിക്കേഷനുകളും സമ്മേളനത്തിൽ അവതരിപ്പിക്കും.കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള പാനൽ ചർച്ചയിൽ  കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സെന്റർ ഫോർ ബഡ്ജറ്റ് സ്റ്റഡീസ് പ്രൊഫസർ ഡോ. എസ് മുരളീധരൻ,കൊച്ചി സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച്  ചീഫ് ഇക്കണോമിസ്റ്റ് ഡോ. മാർട്ടിൻ പാട്രിക്,കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല അപ്ലയിഡ്  ഇക്കണോമിക്സ് വിഭാഗം പ്രൊഫസർ ഡോ.എസ് ഹരികുമാർ,അങ്കമാലി എം എൽ എ റോജി എം ജോൺ,കളമശ്ശേരി സെന്റ്. പോൾസ് കോളേജ് ഇക്ണോമിക്സ് വിഭാഗം അസ്സി. പ്രൊഫസർ ഡോ. ജസ്റ്റിൻ ജോർജ്,സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് ചെയർമാൻ ഡോ. ഡി ധനുരാജ് എന്നിവർ പങ്കെടുക്കും.

സമ്മേളനത്തൊടാനുബന്ധിച്ച് വിദ്യാർത്ഥികൾ നിർമ്മിച്ച വിവിധ ഉത്പന്നങ്ങളുടെ പ്രദർശനവും, വില്പനയും. നടക്കും .പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയിലുള്ള അലങ്കാരമാണ് സമ്മേളന വേദിയിൽ ഉപയോഗിച്ചിട്ടുള്ളത്.സമാപന ദിവസം ഇന്ത്യയുടെ ക്ലാസ്സിക്കൽ നൃത്ത രൂപങ്ങളായ കുച്ചിപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം എന്നിവ വിദ്യാർത്ഥികൾ അവതരിപ്പിക്കും.

Post a Comment

0Comments

Comments Here

Post a Comment (0)