വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്രാവബോധവും വളർത്തുകയെന്ന ലക്ഷ്യത്തോടെ തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ സെപ്റ്റംബർ 14,15 തീയ്യതികളിലായി ഓപ്പൺ ഡെ സംഘടിപ്പിച്ചു.


വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്രാവബോധവും വളർത്തുകയെന്ന ലക്ഷ്യത്തോടെ സെന്റ് തോമസ് കോളേജിൽ സെപ്റ്റംബർ 14,15 തീയ്യതികളിലായി ഓപ്പൺ ഡെ സംഘടിപ്പിച്ചു. വിവിധ ഡിപ്പാർട്ടുമെന്റുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും വിവിധ ലബോറട്ടറികൾ സന്ദർശിക്കാനും പരീക്ഷണ നിരീക്ഷണങ്ങൾ നടത്താനും അവസരമൊരുക്കിയിരുന്നു. ഹയർസെക്കന്ററി തലത്തിൽ തിയറി ക്ലാസ്സുകളിൽ പഠിച്ച പല കാര്യങ്ങളുടേയും പ്രായോഗികത മനസ്സിലാക്കാനും അവ ശാസ്ത്ര ലോകത്തും അനുദിന ജീവിതത്തിലും വരുത്തുന്ന മാറ്റങ്ങൾ മനസ്സിലാക്കാനുമായി തൃശ്ശൂർ നഗരപരിധിയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള ആയിരത്തോളം വിദ്യാർത്ഥികളെത്തി. ഗ്രാവിറ്റ 2K23, ക്രൈം സീൻ അനാലിസിസ്, ബോട്ടണി, സുവോളജി, കെമിസ്ട്രി, സൈക്കോളജിക്കൽ പസ്സിൽസ്, ഇന്നവേഷൻ & ഇൻക്യുബേഷൻ സെന്റർ, ഇ.ഡി. ക്ലബ്ബ് ഹബ്ബ്, കോളേജ് ലൈബ്രറി, മീഡിയ സ്റ്റഡീസ്, സൈക്കോളജി എന്നിങ്ങനെ വിവിധ വകുപ്പുകൾ ചേർന്ന് സംഘടിപ്പിച്ച അക്കാദമിക് ഫെസ്റ്റ് വിദ്യാർത്ഥികൾക്ക് ഏറെ ആസ്വാദ്യകരമായി.

ഓപ്പൺ ഡെ യുടെ ഔപചാരിക ഉൽഘാടനം , കോളേജ് പ്രിൻസിപ്പൽ റവ.ഡോ. മാർട്ടിൻ കൊളമ്പ്രത്ത് ഉൽഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽമാരായ റവ.ഡോ. അനിൽ കോങ്കോത്ത്, റവ.ഡോ. അൽഫോൺസ മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു. കോഡിനേറ്റർമാരായ ഡോ. ജോ കിഴക്കൂടൻ , ഡോ. ഗീതു എലിസബത്ത് എന്നിവർ നേതൃത്വം നൽകി.


www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....