പ്രകൃതി സംരക്ഷണത്തെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നടത്തി @ Marian Arts and Science College Koduvayur

0

മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജ് കൊടുവായൂരിൽ പിഎസ്എസ് പിന്റെ നേതൃത്വത്തിലുള്ള ജിസിഡിഎം സംഘടന പ്രകൃതി സംരക്ഷണത്തെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നടത്തി. കെ ഡി ജോസഫ് പ്രോജക്ട് ഡിസൈനർ ഓഫ് പി എസ് എസ് പി ആണ് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകിയത്. 

കാലാവസ്ഥ വ്യതിയാനം, കാർബൺ ക്രെഡിറ്റ്, ഭൂമിയിലെ പ്രധാനപ്പെട്ട മാറ്റങ്ങൾ തുടങ്ങിയ വിഷയങ്ങളെ കുറിച്ചാണ് ക്ലാസ്സ് സംഘടിപ്പിച്ചിരുന്നത്. മഴവെള്ള സംഭരണി, കാർബൺ ക്രെഡിറ്റ്, കിണർ റീചാർജ്, ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുക, മഴവെള്ളം വീടിലെ മേൽക്കൂരയിൽ നിന്നും വീട്ടിലെ കിണറുകളിൽ ശേഖരിക്കുക തുടങ്ങിയ വിഷയങ്ങളെക്കുറിച്ചാണ് ക്ലാസിൽ പരാമർശിച്ചിരുന്നത്. 

പ്രസ്തുത പരിപാടിയിൽ പ്രൊജക്റ്റ് കോഡിനേറ്റർ ബാബു, സ്റ്റാഫ് ഓഫ് പി എസ് എസ് പി  ബിനോയ്എന്നിവർ പങ്കെടുത്തു.സെമിനാറിനു മുൻപായി പ്രകൃതി സംരക്ഷണത്തെ കുറിച്ചുള്ള ദൃശ്യ ആവിഷ്കരണവും ഉണ്ടായിരുന്നു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)