രണ്ടു ദിവസത്തെ ടെക്നോ കൾചറൽ മെഗാ ഫെസ്റ്റ് "രുദ്ര 2K23" സംഘടിപ്പിച്ച് തൃശൂർ മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്

0


വിദ്യാഭ്യാസമാണ് മനുഷ്യന് നേടാവുന്ന ഏറ്റവും ഉന്നതമായ നേട്ടമെന്ന് സ്വന്തം ജീവിതാനുഭവം പങ്കുവെച്ചുകൊണ്ട് ഗോവ മുൻ മുഖ്യമന്ത്രി ശ്രീ. ദിഗമ്പർ കാമത്ത്. തൃശ്ശൂർ മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സംഘടിപ്പിച്ച രണ്ട് ദിവസത്തെ ടെക്നോ കൾച്ചറൽ മെഗാ ഫെസ്റ്റ് "രുദ്ര 2K23" ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെറ്റ്സ് ഗ്രൂപ്പ് ഇൻസ്റ്റിറ്റ്യൂഷൻസ്. സി ഇ ഓ ഡോ. വർഗ്ഗീസ് ജോർജ്ജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പദ്മവിദൂഷൻ ഡോ. ഇ ശ്രീധരൻ, പദ്മവിഭൂഷൺ ഡോ. ജി. മാധവൻ നായർ, വിദ്യാഭ്യാസ വിദഗ്ധനായ  ടി പി ശ്രീനിവാസൻ എന്നിവരെ ആദരിച്ചു. 

ചടങ്ങിൽ അമൃത യൂണിവേഴ്സിറ്റിയിലെ ഡോ. പ്രശാന്ത് നായർ, സിനിമാതാരം ഹരിത് , നോട്ട്ബുക്ക് സോഫ്റ്റ്‌വെയർ കമ്പനി മേധാവി വിനോദ്, മാള എജുക്കേഷണൽ ട്രസ്റ്റ് മെമ്പർമാർ, അക്കാദമിക് ഡയറക്ടർ, പ്രിൻസിപ്പൽമാർ, വൈസ് പ്രിൻസിപ്പാൾ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ സംബന്ധിച്ചു.
സ്കൂൾ ഓഫ് എൻജിനീയറിങ്ങ്, കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, പോളിടെക്നിക് കോളേജ് തുടങ്ങിയവയിൽ പതിനഞ്ചോളം സ്റ്റാളുകൾ ഉണ്ടായിരുന്നു. വിദ്യാർത്ഥികളുടെ സാങ്കേതിക മികവ് തെളിയിക്കുന്ന രീതിയിൽ അവർ തന്നെ ഉണ്ടാക്കിയ നിരവധി മോഡലുകൾ പ്രദർശനത്തിൽ ഉണ്ടായിരുന്നു.

ഉപയോഗശൂന്യമായ കമ്പ്യൂട്ടറിൻറെ പാർട്സുകൾ ഉപയോഗിച്ച് നിർമ്മിച്ച റോബോട്ട് സന്ദർശകരുടെ ശ്രദ്ധ പിടിച്ചുപറ്റി. വിദ്യാർഥികൾ തന്നെ ഉണ്ടാക്കിയ ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനവും വിൽപ്പനയും ഉണ്ടായിരുന്നു. ഇത് കൂടാതെ ഇൻകർ റോബോട്ടിക്സിന്റെ റോബോട്ടിക് എക്സിബിഷനും കെ.എസ്.ഇ.ബി.യുടെ സ്റ്റാളും കേരള വന ഗവേഷണ കേന്ദ്രത്തിന്റെ എക്സിബിഷൻ സ്റ്റാളും വിവിധ തരം ചെടികളുടെ വിൽപ്പനയും,  ടാറ്റ മോട്ടോഴ്സിന്‍റെ  പുതിയ ഇലക്ട്രിക് കാറായ നെക്സോൺ ഇവി യുടെ ലോഞ്ചും എക്സിബിഷനും പുതിയ കാറുകളുടെ പ്രദർശനവും എക്സ്ചേഞ്ചും, മാരുതി സുസുകി കാറുകളുടെ ഡെമോ പ്രദർശനവും ലയൺസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ക്യാമ്പസിൽ രക്തദാനവും സംഘടിപ്പിച്ചിരുന്നു.
വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഇതിനോടൊപ്പം അരങ്ങേറി. ഏകദേശം 2500 ഓളം സന്ദർശകരാണ് രണ്ട് ദിവസത്തെ പ്രദർശനം കാണാൻ എത്തിയത്. തൃശൂർ എറണാകുളം ജില്ലകളിലെ വിവിധ സ്കൂളുകളിലെയും കോളേജുകളിലെയും പോളിടെക്നിക്കിലെയും ഐടിഐ കളിലേയും വിദ്യാർത്ഥികൾ പ്രദർശന സ്റ്റാളുകൾ സന്ദർശിച്ചു. ഇതിനോടൊപ്പം സംഘടിപ്പിച്ച ലക്കി ഡ്രോയിൽ ഒന്നാം സമ്മാനമായ സ്മാർട്ട് മൊബൈൽ ഫോൺ നേടിയത് അഖിൽ ആണ് . ഹാർഡ് ഡിസ്ക്, സ്മാർട്ട് വാച്ച്, തുടങ്ങിയവ അടക്കം മറ്റു സമ്മാനങ്ങൾ ഉണ്ടായിരുന്നു. കൂടാതെ ബെസ്റ്റ് പ്രിൻസിപ്പാൾ അവാർഡ് മാള സെൻറ് ആൻറണീസ് ഹയർ സെക്കൻഡറി ഹൈസ്കൂളിലെ പ്രിൻസിപ്പാൾ വർഗീസ് കെ എ യും  ബെസ്റ്റ് ടീച്ചർ അവാർഡ് അഷ്ടമിച്ചിറ വിജയഗിരി പബ്ലിക് സ്കൂളിലെ വി.കെ. ബീന ടീച്ചറും നേടി.  

സമാപന ചടങ്ങിൽ വച്ച് അവാർഡുകൾ വിതരണം ചെയ്തു. ബാബ്സ് ഓട്ടോമോട്ടീവ്, എഐ കൺസെപ്റ്റ്സ് എന്നിവരുടെ നേതൃത്വത്തിലുള്ള വലിയപറമ്പ് മുതൽ കോളേജ് ക്യാമ്പസ് വരെ മോട്ടോർ റാലിയും മെറ്റ്സ് ക്യാമ്പസ്സിൽ മോട്ടോർ ഷോയും വിദ്യാർത്ഥികളെ ആവേശഭരിതരാക്കി. 
സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത് ബന്നി ബഹന്നാൻ എം.പി. യായിരുന്നു. ചടങ്ങിൽ കേരള സിബിഎസ് സി മാനേജ്മെന്റ്സ് അസോസിയേഷൻ പ്രസിഡന്റും ഹൈക്കോടതി സീനിയർ അഭിഭാഷകനുമായ ടി പി എം ഇബ്രാഹിം ഖാനെ ആദരിച്ചു.
ചടങ്ങിൽ തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റൽ ഡയറക്ടർ ഫാ. റെന്നി മുണ്ടേൻകുര്യൻ, അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ ഡയറക്ടർ ഫാ. റോയ് അനിയാഡൻ, ഇടപ്പിള്ളി അൽ അമീൻ പബ്ലിക് സ്കൂൾ അഡ്മിനിസ്റ്റ്റേറ്റീവ് ഓഫീസർ ടി.എസ്. മജീദ്, മാള എഡ്യൂക്കേഷണൽ ട്രസ്റ്റ് ഭാരവാഹികൾ, ലയൺസ് ക്ലബ്ബ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.ആദ്യ ദിവസം വൈകീട്ട് മെറ്റ്സ് കോളേജ് അലുമ്നി ആയ ഡീൻ ജോൺ നയിച്ച ഡിജെ പാർട്ടിയും സമാപന ദിവസം ഹനാൻ ഷാ നയിച്ച മ്യൂസിക് ഫെസ്റ്റും നിറഞ്ഞ സദസ്സിൽ അരങ്ങേറി.
"രുദ്ര 2K23" വൻ വിജയമാക്കിയതിന് എല്ലാ സംഘാടകരേയും അദ്ധ്യാപകരേയും വിദ്യാർത്ഥികളേയും മാള എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ. ഷാജു ആന്റണി . എം.ഡി., മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ. ഓ. ഡോ. വർഗ്ഗീസ് ജോർജ്ജ് തുടങ്ങിയവർ അഭിനന്ദനങ്ങൾ അറിയിച്ചു.
www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)
Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...