പോള്‍ ടി.ജോണ്‍ തട്ടില്‍ വോളി ടൂര്‍ണമെന്റ് @ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ്

0


ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ്.ജോസഫ്സ് കോളേജിന്‍റെ ഡയമണ്ട് ജൂബിലിയോടനുബന്ധിച്ച് ഇന്നും നാളെയുമായി പോള്‍ ടി.ജോണ്‍ തട്ടില്‍ മെമ്മോറിയല്‍ അഖില കേരള ഇന്‍റര്‍ കൊളേജിയറ്റ് വനിതാ വോളിബോള്‍ ടൂര്‍ണമെന്‍റ് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അരങ്ങേറും. കേരളത്തിലെ എല്ലാ പ്രമുഖ കോളേജ് ടീമുകളും ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്. സെന്‍റ്.ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുട, അസംപ്ഷന്‍ കോളേജ് ചങ്ങനാശ്ശേരി, കാത്തലികേറ്റ് കോളേജ് പത്തനംതിട്ട, അല്‍ഫോന്‍സ കോളേജ് പാല, എസ് എന്‍ ജി. കോളേജ്, ചേളന്നൂര്‍, നൈപുണ്യ കോളേജ്, കറുകുറ്റി തുടങ്ങിയ പ്രമുഖ ടീമുകളുടെ സാന്നിധ്യം തീപ്പൊരി പാറുന്ന മത്സരമായി മാറും.

ഉത്ഘാടനം 16 ന് തിങ്കളാഴ്ച രാവിലെ 10.30 നു അന്തർദേശീയ വോളിബോള്‍ താരം ശ്രീ.എവിന്‍ വര്‍ഗ്ഗീസ് നിര്‍വഹിക്കും. പിറ്റേന്ന് രാവിലെ 9.30 നുള്ള ഫൈനല്‍ മല്‍സരത്തിന് ശേഷം നടക്കുന്ന സമാപന സമ്മേളനത്തില്‍ തൃശ്ശൂര്‍ ജില്ലാ സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡണ്ട് ശ്രീ.കെ.ആര്‍.സാംബശിവന്‍ സമ്മാനദാനം നടത്തും.
www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)
Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...