തൃശ്ശൂർ മാള മെറ്റ്സ് കോളേജിൽ "ഭാവിയിലെ ജോലി സാധ്യതകൾ" എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചു

തൃശ്ശൂർ മാള മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ കോമേഴ്സ് ആന്റ് മാനേജ്മെൻറ് സ്റ്റഡീസ് വിഭാഗം വിദ്യാർത്ഥികൾക്കായി "ഭാവിയിലെ ജോലി സാധ്യതകൾ" എന്ന വിഷയത്തിൽ ശിൽപ്പശാല നടത്തി. പ്രശസ്ത കരിയർ കോച്ച് ആയ ബിവിൻ സാജുവാണ് ശില്പശാലയ്ക്ക് നേതൃത്വം കൊടുത്തത്. മാറിവരുന്ന ലോകത്ത് ജോലിയുടെ സ്വഭാവം തന്നെ മാറുകയും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം തന്നെ അതിനനുസരിച്ച് മാറുകയും വേണമെന്ന് ശിൽപ്പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ഫോൺസി ഫ്രാൻസിസ് അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര തലത്തിൽ ഉൽപാദന സേവന മേഖലകളിൽ വരുന്ന മാറ്റങ്ങളും ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗം കൂടിയതോടുകൂടി ഉണ്ടായ മാറ്റങ്ങളും വിദ്യാർത്ഥികൾ അതിനനുസരിച്ച് വേണ്ടുന്നതായ തയ്യാറെടുപ്പുകളും ശില്പശാലയിൽ വിപിൻ സാജു വിശദമായി പ്രതിപാദിച്ചു.

കോളേജിലെ മീഡിയഹാളിൽ ആയിരുന്നു ശില്പശാല സംഘടിപ്പിച്ചത്. വിദ്യാർത്ഥികളുടെ നിരവധി സംശയങ്ങൾക്കും അദ്ദേഹം വിശദമായി മറുപടി പറഞ്ഞു. കൊമേഴ്സ് വിഭാഗം മേധാവി അസി. പ്രൊഫ. രാജി ഹരി ശില്പശാലയുടെ കോർഡിനേറ്റർ ആയിരുന്നു. കോമേഴ്സ് വിഭാഗം അസി. പ്രൊഫ. ശ്രീജ എം. ആർ. ശില്പശാല വിജയപ്രദമാക്കാൻ സഹകരിച്ച എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post