സർഗ്ഗാത്മകതയും സാങ്കേതികവിദ്യയും ഒത്തൊരുമിച്ചാൽ ജീവിതം ലളിതമാവുമെന്ന് തെളിയിച്ച്, ഇൻ്റർ കോളേജിയറ്റ് ടെക് ഫെസ്റ്റ് - സെലസ്റ്റ സെസ്റ്റ് 5.O സമാപിച്ചു @ St. Joseph's College (Autonomous) Irinjalakuda

സാങ്കേതികവിദ്യ നമ്മുടെ ജീവിതം എളുപ്പമാക്കുകയും കാര്യങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ചെയ്യാൻ സാധിക്കുമെന്ന്  അടിവരയിട്ട് കൊണ്ട് സെൻ്റ് ജോസഫ്സ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗം നടത്തിയ ഐടി ഫെസ്റ്റ് സെല്ലസ്റ്റ സെസ്റ്റ് 5.0 അവസാനിച്ചു.

സർഗ്ഗാത്മകതയും സാങ്കേതികവിദ്യയും ഒത്തൊരുമിച്ച ഈ സംരംഭത്തിൻ്റെ ഉത്ഘാടനം പ്രിൻസിപ്പൽ Dr.Sr. ബ്ലസ്സിയും ഈ വർഷം വിരമിക്കുന്നവരും ചേർന്ന്  നിർവഹിച്ചു.

തുടർന്ന് ക്യാമ്പസിനേ ആവേശഭരിതമാക്കിയ വിവിധ കലാപരിപടികളും, ഫെയ്സ് പെയിൻ്റിങ്, ക്ലിക് ആൻഡ് ടോക്ക് , മൈസ്ററിക്, ട്രോൾ മേയ്കിംഗ്, ഐ ഓ ട്ടി പ്രോജക്ട് പ്രസൻ്റേഷൻ, കോഡിംഗ് എന്നിവയും നടന്നു.

വിവിധ സോഫ്റ്റ്‌വെയർ കമ്പനികളിൽ ജോലി ചെയ്യുന്ന പൂർവ്വവിദ്യാർഥികളുടെ സാന്നിധ്യം ഈ പരിപാടിയുടെ മുഖ്യ ആകർഷണമായി.  

വൈസ് പ്രിൻസിപ്പൽ Dr.Sr.എലൈസ അധ്യക്ഷത വഹിച്ചു. നന്ദിത ദിനേശ്,നിവ്യ റിതൂ എല്ലാവർകും ഹൃദയംനിറഞ്ഞ ആശസകൾ നേർന്നു. വിവിധ മത്സരങ്ങളിൽ വിജയിയായവർക്ക് Dr.Sr. എലൈസയും പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് ക്യാഷ് പ്രൈസ് നൽകി അനുമോദിച്ചു. വകുപ്പദ്ധ്യക്ഷ മിസ്. രീഷ P.U. സ്വാഗതവും  പ്രോഗ്രാം കൺവീനർ മിസ്.അമ്പിളി ജേക്കബ് നന്ദിയും പറഞ്ഞു.

www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....