വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിച്ചു കൊണ്ട് കേരളപ്പിറവി ദിനം ആഘോഷിച്ച് തൃശ്ശൂർ മാള മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ വിദ്യാർത്ഥികൾ. രംഗപൂജയോടെ ആരംഭിച്ച ചടങ്ങുകൾ ഉദ്ഘാടനം ചെയ്തത് മെറ്റ്സ് ഗ്രൂപ്പ് ഇൻസ്റ്റിറ്റ്യൂഷൻസ് അക്കാദമി ഡയറക്ടർ ഡോ. എ. സുരേന്ദ്രനാണ്. മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിംഗ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) അംബികാദേവി അമ്മ ടി. യാണ് അദ്ധ്യക്ഷത വഹിച്ചത്. റാമ്പ് വാക്ക്, തീറ്റ മത്സരം, ബലൂൺ പൊട്ടിക്കൽ മത്സരം, സോളോ ഡാൻസ്, ക്വിസ് മത്സരം, മലയാള പ്രസംഗം തുടങ്ങി വിവിധ കലാപരിപാടികൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....
Post a Comment
Comments Here