സ്ത്രീകൾക്കെതിരെയുള്ള ഗാർഹിക അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി സോഷ്യൽ സർവീസ് ലീഗ് മേഴ്സി കോളേജ് സർവീസ് പ്രൊവൈഡിങ് സെന്റർ സംഘടിപ്പിക്കുന്ന വാരാഘോഷത്തിന് 29/11/2023 ബുധനാഴ്ച വർണ്ണാഭമായ തുടക്കം കുറിച്ചു.ഗാർഹിക പീഡന നിരോധന നിയമത്തെ കുറിച്ച് സംഘടിപ്പിച്ച ബോധവത്ക്കരണ പരിപാടിയിൽ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ശ്രീ. മിഥുൻ റോയ് വിശിഷ്ടാതിഥിയായി മുഖ്യപ്രഭാഷണം നടത്തി.കോളേജ് പ്രിൻസിപ്പൽ, ഡോ. സി. നിർമ്മൽ അധ്യക്ഷ പ്രസംഗവും അഡ്വക്കേറ്റ് പി.വി. ബീന നിയമ ബോധന ക്ലാസും നയിച്ചു. ഗാർഹിക പീഡനത്തിന് വിധേയമായ സ്ത്രീകൾക്കുള്ള പുനരധിവാസ പദ്ധതിയിൽ ഭർത്താവിന്റെ ക്രൂരമായ ആസിഡ് അറ്റാക്ക് വിധേയമായ സ്ത്രീക്ക് വേണ്ടുന്ന പുനരുധിവാസ സഹായം നൽകി. എസ്.എസ്.എൽ കോഡിനേറ്റർ ഡോ.സി. ജെമിനി ജോസ്, സ്റ്റുഡൻറ് കോഡിനേറ്റർ ഗോപിക എന്നിവർ സംസാരിച്ചു.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....
Post a Comment
Comments Here