ഡിസംബർ 14 - 15 തിയ്യതികളിൽ സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിനു തുടക്കമായി @ St. Joseph's College (Autonomous) Irinjalakuda

ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്) രസതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവയോൺമെന്റ് ( കെ എസ് സി എസ് ടി ഇ ) യുടെ സഹായത്തോടെ ഡിസംബർ 14 - 15 തിയ്യതികളിൽ സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിനു തുടക്കമായി. ഡോ. എസ്‌. എൻ.   ജയ് ശങ്കർ  (സി എസ് ഐ ആർ- സെൻട്രൽ ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചെന്നൈ.) ഉദ്ഘാടനം ചെയ്ത  ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി അധ്യക്ഷത വഹിച്ചു. രസതന്ത്ര വിഭാഗം മേധാവി ഡോ. ഡീന ആന്റണി സി. സ്വാഗതവും,  ഡോ. മേരി എൻ. എൽ (മദ്രാസ് സ്റ്റെല്ല മാരിസ് കോളേജ് രസതന്ത്ര വിഭാഗം മേധാവി)  ആശംസയും സെമിനാർ കോർഡിനേറ്റർ ഡോ. നിഷ ജോർജ് നന്ദിയും പ്രകാശിപ്പിച്ചു.  ഡോ. എസ്‌. എൻ ജയ്ശങ്കർ , ഡോ. മേരി എൻ. എൽ എന്നിവർ ക്ലാസുകൾ നയിച്ചു. സെമിനാറിന്റെ രണ്ടാം ദിവസം ഡോ. വിനീത് മോഹനൻ പി (കുസാറ്റ്- കൊച്ചി ), ഡോ.നീത ജോൺ (സിപ്പെറ്റ് –കൊച്ചി), ഡോ.അനൂപ് വടക്കേക്കര (വാക്കർ കെമി-ബംഗളുരു) എന്നിവർ ക്ലാസുകൾ നയിക്കും.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post