ഹോളി ഗ്രേസ് ഫാർമസി കോളേജിൽ 62-)o മത് നാഷണൽ ഫാർമസി വാരാചരണം നടന്നു

0

മാള ഹോളി ഗ്രേസ് അക്കാദമി ഓഫ് ഫാർമസി കോളേജ് 62-)o നാഷണൽ ഫാർമസി വാരാചരണം ബഹുമാന്യ ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ  (PCI) എക്സിക്യൂട്ടീവ് മെമ്പർ,  ജാർഖണ്ഡ്  സ്റ്റേറ്റ് ഫാർമസി കൗൺസിൽ  മെമ്പറുമായ ധർമേന്ദ്ര സിംഗ് ഉദ്ഘാടനം ചെയ്യ്തു. വിദ്യാർഥികൾക്ക് സമൂഹത്തിനോടും, രാഷ്ട്രത്തോടുമുള്ള കർത്തവ്യങ്ങളെക്കുറിച്ച് അദ്ദേഹം വിദ്യാർത്ഥികളെ ബോധവാന്മാരാക്കി. ഇന്ന് ലോകത്തിന് തന്നെ ആവശ്യമായ ഫാർമസി ഉൽപന്നങ്ങൾ  നല്കാൻ  ഭാരതം പ്രാപ്തമായി കഴിഞ്ഞുവെന്ന് അദ്ദേഹം ഓർമപ്പെടുത്തി.

ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻസ് ചെയർമാൻ സാനി എടാട്ടുകാരൻ അദ്ധ്യക്ഷത വഹിച്ച യോഗം ഫാർമസി കോളേജ് ചെയർമാൻ ജോസ് കണ്ണമ്പിള്ളി ഉദ്ഘാടനം ചെയ്യ്തു.

ജനറൽ സെക്രട്ടറി ബെന്നി ജോൺ ഐയ്‌നിക്കൽ, ഫാർമസി ഡയറക്ടർ ഡോ. പ്രിയംബദ സാരംഗി, എഞ്ചിനീയറിംഗ് കോളേജ് ഡയറക്ടർ ഡോ . ചന്ദ്രകാന്ത എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.

ഫാർമസി മുഖപത്രം "Pharm Vigour" ന്റെ പ്രകാശനം മുഖ്യാതിഥി നിർവഹിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് അദ്ദേഹം സമ്മാനദാനവും നടത്തി. അസ്സോസിയേറ്റ് പ്രൊഫസർമാരായ  വീണ വിജയൻ സ്വാഗതവും, ലക്ഷ്മി. ഒ. എസ് നന്ദിയും രേഖപ്പെടുത്തി. അസ്സോസിയേറ്റ് പ്രൊഫസർമാരായ മുകേഷ്. എം, ബ്ലെസ്സി തോമസ് എന്നിവർ നേതൃത്വം നൽകി.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)