കാർമ്മൽ കോളേജിൽ (ഓട്ടോണമസ്) ഡിസംബർ 8 - ന് ഓപ്പൺ ഡേ സംഘടിപ്പിച്ചു

ഉന്നത വിദ്യാഭ്യാസ രംഗത്തെ നൂതന സാധ്യകളും സൗകര്യങ്ങളും ഹയർ സെക്കണ്ടറി  വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കാർമ്മൽ കോളേജിൽ (ഓട്ടോണമസ്) ഡിസംബർ 8 - ന് ഓപ്പൺ ഡേ സംഘടിപ്പിച്ചു.. വിവിധ പഠന വകുപ്പുകൾ, ക്ലബുകൾ, ഫോറങ്ങൾ  , സെല്ലുകൾ എന്നിവയുടെ വിശദ വിവരങ്ങൾ ചിത്രീകരിക്കുന്ന സ്റ്റോളുകൾ, ക്യാമ്പസ് ടൂർ, വ്യത്യസ്ത  മത്സരങ്ങൾ, വിവിധ അവതരണങ്ങൾ എന്നിവ മേളയുടെ ആകർഷക ഘടകങ്ങളായിരുന്നു.കൊടുങ്ങല്ലൂർ നിയോജകമണ്ഡലം എം.എൽ.എ. വി.ആർ സുനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു വിവിധ ഹയർ സെക്കണ്ടറി സ്കൂളുകളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post