എം. എ. കോളേജ് റഷ്യൻ അക്കാദമിയുമായി ധാരണ പത്രം ഒപ്പുവച്ചു

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ്, റഷ്യയിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോളിഡ് സ്റ്റേറ്റ് കെമിസ്ട്രി ആൻഡ് മെക്കാനിക്കൽ കെമിസ്ട്രി, റഷ്യൻ അക്കാദമി ഓഫ് സയൻസസിന്റെ സൈബീരിയൻ ബ്രാഞ്ചുമായി സഹകരിച്ച് ഗവേഷണം,മറ്റു അക്കാദമിക പദ്ധതികള്‍ എന്നിവ നടപ്പിലാക്കുവാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ധാരണാപത്രം എം. എ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു കുര്യനും, ഐ എസ് എസ് സി എം ഡയറക്ടർ നെമുദ്രി  അലക്സാണ്ടർ പെട്രോവിചും ചേര്‍ന്ന് ഒപ്പുവെച്ചു. 

ഇതുവഴി ഇലക്ട്രോകെമിക്കൽ  വിഭാഗത്തിൽ കോളേജിലെ ഫിസിക്സ്‌ വിഭാഗം അദ്ധ്യാപകൻ ഡോ. സാനുമാത്യു സൈമണിന് ഐ എസ് എസ് സി എം പ്രൊഫസർ നിക്കോളായ് യുവറോവുമായി ചേർന്ന്   ഗവേഷണം നടത്തുവാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര നിലവാരമുള്ള റഷ്യൻ അക്കാദമിയുമായിട്ടുള്ള  സഹകരണം കോളേജിന്റെ അക്കാദമിക വിപുലീകരണം സാധ്യമാക്കാനും ,അതുവഴി കൂടുതല്‍ അന്താരാഷ്ട്ര സെമിനാറുകളും, പ്രോജക്റ്റ്കളും നടത്തുവാനും വിദ്യാര്‍ഥികളുടെയും,അധ്യാപകരുടെയും വിദേശ വിനിമയ പരിപാടികൾ സാധ്യമാക്കാനും കഴിയുമെന്ന് എം. എ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ്,പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു കുര്യന്‍ എന്നിവർ പറഞ്ഞു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post