സെന്‍റ് അലോഷ്യസ് കോളേജില്‍ ഹലോയ് എഫ്. എം. റേഡിയോ ലോഞ്ച് ചെയ്തു

0

സെന്‍റ് അലോഷ്യസ് കോളേജ് എഫ് എം റേഡിയോ  ഹലോയ് എഫ്. എമിന്‍റെ ഉദ്ഘാടനകര്‍മവും ലോഗോ പ്രകാശനവും മൈ റേഡിയോ 90 എഫ്. എമിന്‍റ ക്രീയേറ്റീവ് ഹെഡ്, ആര്‍ ജെ സുബ്ബു നിര്‍വ്വഹിച്ചു. വിദ്യാർത്ഥികളും അധ്യാപകരും അടങ്ങുന്ന സംഘമാണ് കോളേജ് റേഡിയോ നയിക്കുക. അധ്യാപകരും ആർജെകളുമായ രേഷ്മ പി.എസ്., ഫെമി മോണി, വിദ്യാർത്ഥിയായ RJ അക്ഷര എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനങ്ങൾ നൽകി കൊണ്ടാണ് ഹലോയ് എഫ് എം പ്രവർത്തനമാരംഭിച്ചത്. വിദ്യാർത്ഥികളുടെ സർഗാത്മകതയും സാമൂഹിക പ്രതിബദ്ധതയും ഉയർത്തിക്കൊണ്ടുവരുന്നതിനായുള്ള ശ്രമങ്ങളും എഫ്എമ്മിന്റെ ഉദ്ദേശലക്ഷ്യങ്ങളിൽ ഉണ്ട്. പ്രസ്തുത ചടങ്ങിൽ റേഡിയോ ടൈറ്റിൽ സോങ് തയ്യാറാക്കിയ വിദ്യാർത്ഥികളെ പ്രത്യേകം അഭിനന്ദിച്ചു. നവ കേരള സദസ്സുമായി ബന്ധപ്പെട്ട് കോളേജ് തലത്തിൽ നടത്തിയ മത്സരങ്ങളിലെ വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പ്രിൻസിപ്പൽ ഡോ.ചാക്കോ ജോസ് പി, ബർസാർ ഫാ.അരുൺ ജോസ് സി എം ഐ, റേഡിയോ കോർഡിനേറ്റർ ഡോ. മെറിൻ ജോയ്, ശ്രീ ജെയിൻ ജെ തെറാട്ടിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)