വിമല കോളേജിൽ സൂ ഫെസ്റ്റ് നടന്നു


ത്രിശൂർ വിമല കോളേജിൽ സുവോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 2023 ഡിസംബർ 8 വെള്ളിയാഴ്ച "ഡയാൻ സൂ ഫെസ്റ്റ് " സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ . ബീന ജോസ് ഉദ്ഘാടനം ചെയ്ത ഈ ഫെസ്റ്റിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ സൂവോളജി വിഭാഗം തലവനായ ഡോ സുധികുമാർ " ചിലന്തികളുടെ വൈവിധ്യ ലോകം" എന്ന വിഷയത്തെക്കുറിച്ചു സംസാരിച്ചു.

പിന്നീട് വിവിധ വേദികളിലായി ചിത്ര രചന, ഉപന്യാസ രചന, സംഘനൃത്തം, പോസ്റ്റർ നിർമ്മാണം എന്നിവയുൾപ്പെടെ പലതരം മത്സരങ്ങൾ നടത്തപ്പെട്ടു. ഇതോടൊപ്പം തന്നെ കൗതുകമുണർത്തുന്നതും വിജ്ഞാനപ്രദവുമായ ഒരു എക്സിബിഷനും സംഘടിപ്പിച്ചിരുന്നു. ജന്തുശാസ്ത്ര വിഭാഗത്തിലെ തന്നെ വിദ്യാർത്ഥിനികൾ തയ്യാറാക്കിയ ഈ പ്രദർശനം കടലിലെ ജൈവ വൈവിദ്ധ്യം മനസിലാക്കാൻ സഹായിക്കുന്നതായിരുന്നു. ഉച്ചകഴിഞ്ഞു രണ്ടു മണിയോട് കൂടി പരിപാടികൾ അവസാനിച്ചു.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post