ക്രൈസ്റ്റ് ബി ബി എ ടീമിന് ഓവറോൾ ചാമ്പ്യൻഷിപ്

0


തൃശ്ശൂർ അരണാട്ടുകാര ജോൺ മത്തായി സെന്ററിലെ കോഴിക്കോട് സർവകലാശാല  സ്കൂൾ  ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് സംഘടിപ്പിച്ച മാനേജ്മെന്റ് ഫെസ്റ്റിൽ ക്രൈസ്റ്റ് കോളേജ് (ഓട്ടോണോമസ് )

രണ്ടാം വർഷം ബി ബി എ വിദ്യാർത്ഥികൾ ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി. കേരളത്തിലെ മുപ്പത്തോളം കലാലയങ്ങളിൽ നിന്നു 400 ഓളം വിദ്യാർത്ഥികൾ പങ്കെടുത്ത മാനേജ്മെന്റ് ഫെസ്റ്റിൽ മാർക്കറ്റിംഗ് ഗെയിം, ബെസ്റ്റ് മാനേജർ എന്നീ മത്സരങ്ങളിൽ ക്രൈസ്റ്റ് കോളേജ് ബി ബി എ ടീം ഒന്നാം സ്ഥാനം നേടി.ക്രൈസ്റ്റ് കോളേജിലെ രണ്ടാം വർഷ ബി ബി എ വിദ്യാർത്ഥി ടി എച്ച് ആരതി ബെസ്റ്റ് മാനേജർ ആയി തിരഞ്ഞെടുക്കപ്പെട്ടു..വിജയികൾക്ക് സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് അഡിഷണൽ കോർഡിനേറ്റർ ഡോക്ടർ പി വസന്തകുമാരി പുരസ്‌കാരങ്ങൾ സമ്മാനിച്ചു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)