സെൻ്റ് ജോസഫ്സ് കോളേജ് NCC നടത്തുന്ന ടോയ് ലൈബ്രറി ഉദ്ഘാടനവും 75ാം റിപ്പബ്ലിക് ദിനാഘോഷങ്ങളും ഇരിങ്ങാലക്കുട CMS LP സ്കൂളിൽ

ഇരിങ്ങാലക്കുട: 75-ാം റിപ്പബ്ലിക് ദിനത്തിനോടാനുബന്ധിച്ച് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ എൻ സി സി യൂണിറ്റും 7K ഗേൾസ് ബറ്റാലിയൻ എൻ സി സി തൃശ്ശൂർ ഉം സംയുക്തമായി സി എം എസ് എൽ പി സ്കൂൾ ഇരിങ്ങാലക്കുടയിൽ ടോയ് ലൈബ്രറി സ്ഥാപിക്കുന്നു. 

ജനുവരി 25 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് CMS സ്കൂളിൽ വെച്ച് ഏഴാം കേരള ഗേൾസ് ബററ്റാലിയൻ കമാൻഡിങ് ഓഫീസർ ലെഫ്റ്റനന്റ് കേണൽ ബിജോയ്‌ ബി. ഉദ്ഘാടനം നിർവഹിക്കും. എൻ സി സി റിട്ടയേർഡ് കമാൻഡിങ് ഓഫീസർ കേണൽ എച്ച് പദ്മനാഭൻ, സെന്റ് ജോസഫ്സ് കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി,  വാർഡ് കൗൺസിലർ പി ടി ജോർജ് എന്നിവർ ആശംസകൾ നേരും. 

ഹെഡ്മിസ്ട്രസ് ഷൈജി ആൻ്റണി മറുപടി പ്രസംഗം നടത്തും. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

5 Comments

Comments Here

Post a Comment

Comments Here

Previous Post Next Post