സൈബർ സെക്യൂരിറ്റി സെമിനാർ നടത്തി @ St. Thomas College (Autonomous) Thrissur


തൃശൂർ സെന്റ് തോമസ് കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി സൈബർ സെക്യൂരിറ്റി സെമിനാർ നടത്തി. അന്തർദേശീയ സൈബർ സെക്യൂരിറ്റി സ്പെഷ്യലിസ്റ്റ്  സംഗമേശ്വരൻ അയ്യർ (യു എസ് എ) സെമിനാർ നയിച്ചു.

കോളേജ് പ്രിൻസിപ്പാൾ റവ ഡോ മാർട്ടിൻ കെ എ സെമിനാർ ഉദ്ഘാടനം ചെയ്തു. ഒ എസ് എ പ്രസിഡന്റ്‌ സി എ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ഒ എസ് എ സെക്രട്ടറി ജെയിംസ് മുട്ടിക്കൽ, ട്രഷറർ സി വി അജി, ജോയിന്റ് സെക്രട്ടറി ഡോ അനു പോൾ,  എന്നിവർ പ്രസംഗിച്ചു.  യോഗത്തിൽ ശ്രീ സംഗമേശ്വരനെ പൊന്നാടാ അണിയിച്ച് ആദരിച്ചു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post