ത്രിദിന ബോട്ടണി ഫീയസ്റ്റ സമാപിച്ചു


വിമല കോളേജ് ബോട്ടണി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ത്രിദിന ബോട്ടണി ഫീയസ്റ്റ (സസ്യങ്ങളുടെ ഉത്സവം) സമാപിച്ചു. ഫീയസ്റ്റയുടെ മൂന്നാം ദിവസമായ ഫെബ്രുവരി 15 നു ഡോ. ജാൻസി കെ എ (അസിസ്റ്റന്റ് പ്രൊഫസർ, മലയാള വിഭാഗം, വിമല കോളേജ്) പ്രകൃതിയും മനുഷ്യനും എന്ന് വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി.


കൂടാതെ വിവിധ ക്യാമ്പസുകളിലെ വിദ്യാർത്ഥികൾ ചിത്രീകരിച്ച ഡോക്യൂമെന്ററികളുടെ പ്രദർശന മത്സരവും ഫാഷൻ ഷോയും അരങ്ങേറി. മത്സരവിജയികൾക്കുള്ള സമ്മാനദാനം  പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബീന ജോസ് നിർവഹിച്ചു.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Previous Post Next Post