തൃശ്ശൂർ വിമല കോളേജിലെ ഹോം സയൻസ് വിഭാഗം സംഘടിപ്പിച്ച 'ഉമംഗ്' ഹോം സയൻസ് ഫെസ്റ്റും അവസാന വർഷ ടെക്സ്റ്റൈൽസ് ആൻഡ് ഫാഷൻ ടെക്നോളജി വിദ്യാർഥിനികളുടെ 'മെസ്മർ' ഗ്രാൻഡ്ഫിനാലെ ഫാഷൻ ഷോയും, ഫെബ്രുവരി 5ന് പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് വികാസ് വി കെ എസ് ഉദ്ഘാടനം ചെയ്തു.
ഹോം സയൻസ് വിഭാഗം മേധാവി ഡോ തോമസ് റൂബി മറിയാമ്മ സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൽ ഡോ സിസ്റ്റർ ബീന ജോസ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോർഡിനേറ്റർസ് ഡോ ആഗി പാപ്പച്ചൻ, ശ്രീലക്ഷ്മി എച്ച്, ശിവാനി ഗംഗാധരൻ സ്റ്റുഡന്റ് കോർഡിനേറ്റർസ് ശ്വേത ജെ ,അഖില പി ബി എന്നിവർ സന്നിഹിതരായി. ഫെസ്റ്റിന്റെ ഭാഗമായി നിരവധി ഇന്റർ കോളേജ് മത്സരങ്ങൾ സംഘടിപ്പിച്ചു.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....
Post a Comment
Comments Here