"നിയുക്തി" മെഗാ തൊഴിൽ മേള സംഘടിപ്പിച്ചു @ Carmel College (Autonomous) Mala


തൃശൂർ ജില്ല എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച്/ എംപ്ലോയബിലിറ്റി സെൻ്ററിൻ്റെയും മാള കാർമ്മൽ കോളേജ്  (ഓട്ടോണമസ്) ൻ്റെയും സംയുക്താഭിമുഖ്യത്തിൽ മാള കാർമ്മൽ കോളേജിൽ വെച്ച് 29.02.2024 ന് നിയുക്തി മെഗാ തൊഴിൽ മേള സംഘടിപ്പിച്ചു. ബഹു.  ചാലക്കുടി നിയോജകമണ്ഡലം എം.പി. ബെന്നി ബഹനാൻ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ കൊടുങ്ങല്ലൂർ നിയോജകമണ്ഡലം എം.എൽ.എ. അഡ്വ. വി. ആർ. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. 

തൃശൂർ ജില്ല എംപ്ലോയ്മെൻ്റ് ഓഫീസർ ശ്രീമതി സമീറ എൻ.വി. സ്വാഗതവും കാർമ്മൽ കോളേജ് പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ സീന സി.എം.സി, എംപ്ലോയ്മെൻ്റ് ഓഫീസർമാരായ ശ്രീ. ഷാജു ലോനപ്പൻ, ശ്രീമതി ഷൈനി അഷ്റഫ്, എന്നിവർ ആശംസകളും നേർന്നു. കാർമ്മൽ കോളേജ്  കരിയർ ഗൈഡൻസ് & പ്ലേസ്മെൻ്റ് സെൽ കോ-ഓർഡിനേറ്റർ പ്രറ്റി ജോൺ പി . ചടങ്ങിൽ സന്നിഹിതരായവർക്ക്  നന്ദി പറഞ്ഞു.     41 സ്ഥാപനങ്ങളിൽ നിന്നായി  1212 പേർ പങ്കെടുക്കുകയും  158   പേർക്ക് നിയമനം ലഭിക്കുകയും ചെയ്തു.   339  പേരെ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Post a Comment

Comments Here

Previous Post Next Post