“കേരള ഹാക്ക് റൺ” യാത്ര @ Holy Grace Academy of Engineering Mala | Activities | Colleges | Kerala | India | Campus Life

0


ഹോളി ഗ്രേസ് അക്കാദമി ഓഫ് എഞ്ചിനീയറിങ്ങിൽ  ടെക്  ബൈ ഹാർട്ടിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ സുരക്ഷയുടെ അനിവാര്യത ബോധ്യപ്പെടുത്തുന്നതിന് കാസർകോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന “കേരള ഹാക്ക് റൺ” യാത്ര, ചെയർമാൻ സാനി എടാട്ടുക്കാരൻ ഉദ്ഘാടനം ചെയ്യ്തു.

എഞ്ചിനീയറിംഗ് വിഭാഗം ഡയറക്ടർ എ. എസ് ചന്ദ്രകാന്ത  അദ്ധ്യഷത വഹിച്ചു.  ജനറൽ സെക്രട്ടറി ബെന്നി ജോൺ ഐയ്‌നിക്കൽ ആശംസകൾ അർപ്പിച്ചു. സൈബർ സെക്യൂരിറ്റി വർക്ക് ഷോപ്പുകളും വിദഗ്ദ്ധർ നയിച്ച ചർച്ചാ സെക്ഷനുകളും തത്സമയ പ്രദർശനങ്ങളും, ചോദ്യോത്തര വേളകളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.

കേരളത്തിലെ മുഴുവൻ ആളുകൾക്കും സൈബർ സുരക്ഷ സംബന്ധിച്ച ബോധവൽക്കരണം ഉറപ്പാക്കുകയും, വിവരസാങ്കേതിക സുരക്ഷാ പരിജ്ഞാനം ലഭ്യമാക്കുകയും ആണ് പരിപാടിയുടെ ലക്ഷ്യം. മാനേജ്മെൻറ് പ്രതിനിധികളും, ഹോളി ഗ്രേസ് എം.ബി.എ , പോളിടെക്‌നിക്ക്, ആർട്സ് ആൻഡ് സയൻസ്, ഫാർമസി വിഭാഗങ്ങളിലെ മേധാവികളും ചടങ്ങിൽ പങ്കെടുത്തു. എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ. അരുൺ.എം.പി സ്വാഗതവും, കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി സനം.ഇ.ആന്റോ നന്ദിയും പ്രകാശിപ്പിച്ചു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)