കൊമേഴ്സ് ഡിപ്പാർട്ട് മെന്റിന്റെ നേതൃത്വത്തിൽ 60 വനിത സംരംഭകരുടെ സംഗമം നടത്തപ്പെടുന്നു @ St. Joseph's College (Autonomous) Irinjalakuda | Activities | Colleges | Kerala | India | Campus Life

0


ഇരിഞ്ഞാലക്കുട സെൻറ് ജോസഫ്സ് കോളജിൻ്റെ വജ്ര ജൂബിലിയോട് അനുബന്ധിച്ച് മാർച്ച് അഞ്ചാം തീയതി പത്തുമണിക്ക് കൊമേഴ്സ് ഡിപ്പാർട്ട് മെന്റിന്റെ നേതൃത്വത്തിൽ 60 വനിത സംരംഭകരുടെ സംഗമം നടത്തപ്പെടുന്നു .പത്മഭൂഷൻ ഫാ.ഗബ്രിയേൽ സെമിനാർ ഹോളിൽ നടക്കുന്ന  ചടങ്ങ് പ്രമുഖ ടെക്നോപ്രണറും നടിയും ഫാഷൻ ഐക്കണും ബ്രാൻഡ് അംബാസിഡറുമായ ഡോ .ഇഷ ഫർഹാ ഉദ്ഘാടനം ചെയ്യും.

തുടർന്ന് കേരളത്തിലെ പ്രമുഖരായ അഞ്ച് വനിത സംരംഭകരുമായുള്ള പാനൽ ചർച്ച. ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് വൈവിധ്യമാർന്ന മേഖലകളിൽ പ്രാവീണ്യം തെളിയിച്ച 60 സംരംഭകരെ ആദരിക്കും.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)