'ദി അൺ സ്ക്രിപ്റ്റഡ് ' ; ഷോർട്ട് ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു.

0


പഴശ്ശിരാജ കോളേജിലെ തിയേറ്റർ & ഫിലിം ക്ലബ്ബും മാധ്യമ വിഭാഗവും സംയുക്തമായി 'ദി അൺ സ്ക്രിപ്റ്റഡ് ' എന്ന പേരിൽ ഷോർട്ട് ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു.

കഴിഞ്ഞ വർഷം കോളേജിലെ കുട്ടികൾ തന്നെ നിർമിച്ചു,സംസ്ഥാന ഇലക്ഷൻ കമ്മിഷന്റെ പുരസ്‌കാരം നേടിയ ' ഇറ്റ് കൗണ്ട്സ് ' തുടങ്ങി ഇരുപതോളം ചിത്രങ്ങൾ ഫെസ്റ്റിൽ പ്രദർശിപ്പിച്ചു.ക്ലബ്‌ അംഗങ്ങൾ അടക്കം നൂറിലധികം കുട്ടികൾ ഫെസ്റ്റിൽ പങ്കെടുത്തു. ക്ലബ്‌ ഇൻചാർജ് ജിബിൻ വർഗീസ്, ഫാ. ഡോ കുര്യാക്കോസ് വി സി, ഫസീല അബ്‌ദുല്ല, കെസിയ ജേക്കബ് എന്നിവർ സംസാരിച്ചു.

വിദ്യാർത്ഥികളായ അഷിൻ എം, ശ്രീതിൻ ചന്ദ്രൻ, ആന്മരിയ ജോസഫ്,ആവണി എസ് എസ്, അലൻ ദാസ്,മാധ്യമ വിഭാഗം അധ്യാപകർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)