ചങ്ങനാശ്ശേരി എസ്.ബി. കോളേജിൽ എൻഎസ്എസ് യൂണിറ്റും ചങ്ങനാശ്ശേരി വൈഎംസിഎയും സംയുക്തമായി യുവജന ശില്പ ശാല - യുവത-2024 സംഘടിപ്പിച്ചു. നഗരസഭാ അധ്യക്ഷ ബീന ജോബി തൂമ്പുങ്കൽ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ റവ. ഫാ. റെജി പ്ലാത്തോട്ടം അധ്യക്ഷത വഹിച്ചു. സെക്കോളജിസ്റ്റും ഇൻറർനാഷണൽ ലൈഫ് കോച്ചും ആയ ഡോ. സെബിൻ എസ് കൊട്ടാരം, പെരിയാർ ടൈഗർ റിസർവ് നേച്ചർ എജുക്കേഷൻ ഓഫീസർ സുനിൽ സിജി എന്നിവർ ക്ലാസുകൾ നയിച്ചു.ചങ്ങനാശ്ശേരി വൈഎംസിഎ പ്രസിഡന്റും എസ് ബി കോളേ ജ് മൂല്യനിർണയ വിഭാഗം ഡയറക്ടറുമായ ഡോ. റോയ് ജോസഫ്,
വൈ എം സി എ സെക്രട്ടറി മാത്യു മുല്ലശ്ശേരി, യുവത മാഗസിൻ ചീ ഫ് എഡിറ്റർ കുര്യൻ തൂമ്പുങ്കൽ, ട്രഷറർ ജോർജ് എബ്രഹാം, മുൻ പ്രസിഡന്റ് കെ പി മാത്യു എന്നിവർ പ്രസംഗിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ബെന്നി തോമസ് , ദീപക് സെ ബാസ്റ്റ്യൻ, സംഗീത ആർ എന്നിവരെ വൈഎംസിഎ ആദരിച്ചു.
| Activities | Colleges | Kerala | India | Campus Life
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....
Post a Comment
Comments Here