ബോട്ടണി ഫീയസ്റ്റ (സസ്യങ്ങളുടെ ഉത്സവം) സംഘടിപ്പിച്ചു @ Vimala College (Autonomous) Thrissur


തൃശൂർ വിമല കോളേജ് ബോട്ടണി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ബോട്ടണി ഫീയസ്റ്റ (സസ്യങ്ങളുടെ ഉത്സവം) സംഘടിപ്പിച്ചു. ഡോ സിസ്റ്റർ ബീന ജോസ് (പ്രിൻസിപ്പൽ, വിമല കോളേജ്) ഉദ്ഘാടനം വഹിച്ച ചടങ്ങിൽ സസ്യശാസ്ത്രത്തിന്റെ നാട്ടുവഴികൾ (ശ്രീ.വി. ശ്രീധരൻ, വനമിത്ര അവാർഡ് ജേതാവ്)വനവും വന്യജീവികളും (ശ്രീ. ഷാജി മതിലകം, ഫോട്ടോഗ്രാഫർ, യൂ ട്യൂബർ) എന്നീ വിഷയങ്ങളെ ആസ്പദമാക്കി ക്‌ളാസുകൾ കൈകാര്യം ചെയ്തു.

ഫെസ്റ്റ്ന്റെ ഭാഗമായി സസ്യങ്ങളിൽ നിന്ന് ഉൽപാദിപ്പിക്കുന്ന വ്യത്യസ്ങ്ങളായ ഉത്പന്നങ്ങങ്ങളുടെ പ്രദർശനവും വില്പനയും സംഘടിപ്പിച്ചു. ഫെസ്റ്റ് ന്റെ ആദ്യദിനമായ ഫെബ്രുവരി 13 നു ജൈവവൈവിദ്ധ്യത്തെ കുറിച് ക്വിസ് മത്സരവും സസ്യങ്ങളും മനുഷ്യജീവിതവും എന്ന് വിഷയത്തെ ആസ്പദമാക്കി ഡോക്യൂമെന്ററി പ്രദർശനവും നടത്തി.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....


Post a Comment

Comments Here

Previous Post Next Post