എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജിൽ തൃശ്ശൂർ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വരാൻ പോകുന്ന ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടിങ്ങുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കായി വി വി പാറ്റ് വോട്ടിംഗ് മെഷീൻ വച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. "വോട്ട് ചെയ്യൂ വിഐപി" ആകൂ എന്ന ക്യാമ്പയിനിങ്ങിൽ വിദ്യാർത്ഥികളുടെ സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നു.
സബ് കളക്ടർ മൊഹ്ദ് ഷഫീഖ് വിദ്യാർത്ഥികൾക്ക് വോട്ടെടുപ്പ് പ്രക്രിയ സംബന്ധിച്ചുള്ള സംശയങ്ങൾ ദൂരീകരിച്ചു. തെരഞ്ഞെടുപ്പിൽ സജീവ പങ്കാളി ആകേണ്ടതിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ വിദ്യാർത്ഥികളുമായി സംവദിച്ചു.പരിപാടിയിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗം അധ്യാപകൻ ഡോ. ഷെല്ലി ജോണി, മലയാള വിഭാഗം അധ്യാപിക ഡോ. മെറിൻ ജോയ് എന്നിവർ സംസാരിച്ചു.
| Activities | Colleges | Kerala | India | Campus Life|
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....
Post a Comment
Comments Here