എത്തിനിക്ക് ഡേയും സിനിമ പ്രൊമോഷൻ പരിപാടിയും സംഘടിപ്പിച്ചു.


പുൽപ്പള്ളി  പഴശ്ശിരാജ കോളേജ് ജേർണലിസം ആന്റ് മാസ്സ് കമ്മ്യൂണിക്കേഷൻ വിഭാഗവും തീയേറ്റർ ആന്റ് ഫിലിം ക്ലബും സംയുക്തമായി എത്തിനിക്ക്  ഡേ സെലിബ്രേഷനും 'ആനന്ദപുരം ഡയറീസ്' സിനിമ പ്രൊമോഷനും സംഘടിപ്പിച്ചു. എത്തിനിക്ക് ഡേയോട് അനുബന്ധിച്ച് റാമ്പ് വാക്,ഡാൻസ് മത്സരം എന്നിവയും നടത്തി.തിയേറ്റർ ആന്റ് ഫിലിം ക്ലബിന്റെ നേതൃത്വത്തിൽ മാർച്ച് ഒന്നിന് റിലീസായ ജയ ജോസ് രാജ് സംവിധാനം ചെയ്യ്ത ആനന്ദപുരം ഡയറീസ് എന്ന സിനിമയുടെ പ്രോമോഷനാണ് സംഘടിപ്പിച്ചത്. സിനിമയിലെ അഭിനയേതാക്കളായ സൂരജ് തേലക്കാട് , അഭിഷേക് ഉദയകുമാർ , ശിഖ സന്തോഷ് ,  നിഖിൽ സഹപാലൻ തുടങ്ങിയവർ മുഖ്യ അതിഥികളായിരുന്നു.

പരിപാടി കോളേജ് പ്രിൻസിപ്പൽ അബ്‌ദുൾ ബാരി കെ കെ പരിപാടി ഉദ്ഘാടനം ചെയ്തു.ജേർണലിസം യു ജി കോർഡിനേറ്റർ ജിബിൻ വർഗീസ്, ഫാ. ഡോ. കുര്യാക്കോസ് വി സി എന്നിവർ സംസാരിച്ചു. ഡോ ജോബിൻ ജോയ്, ഷോബിൻ മാത്യു, ലിൻസി ജോസഫ്, ക്രിസ്റ്റീന ജോസഫ്, കെസിയ ജേക്കബ്, അക്ഷയ കെ,അഷിൻ എം,  എന്നിവർ നേതൃത്വം നൽകി.

| Activities | Colleges | Kerala | India | Campus Life|

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post