കോഴിക്കോട് സർവ്വകലാശാല ഹാൻഡ് ബോൾ മത്സരം. കൊടകര സഹൃദയ ജേതാക്കൾ

0


കൊടകര സഹൃദയ കോളേജിൽ വെച്ച് നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ആൺകുട്ടികളുടെ ഹാൻഡ് ബോൾ മത്സരത്തിൽ മുൻവർഷത്തെ ജേതാക്കളായ ഫാറൂഖ് കോളേജ് ഫാറൂഖിനെ പരാജയപ്പെടുത്തി കൊടകര സഹൃദയ കോളേജ് ജേതാക്കളായി.

 ഫാറൂഖ് കോളേജ് ഫറൂഖ് രണ്ടാം സ്ഥാനവും, സാമൂതിരിസ് ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട് മൂന്നാം സ്ഥാനവും, ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് കോടഞ്ചേരി നാലാം സ്ഥാനവും കരസ്ഥമാക്കി. സഹൃദയ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഡേവിസ് ചെങ്ങിയാടൻ മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.

സഹൃദയ കോളേജ് പ്രിൻസിപ്പൽ ഡോ. മാത്യു പോൾ ഊക്കൻ, കായിക വകുപ്പു മേധാവി ഡോ. പോൾ ചാക്കോ, കോഴിക്കോട് സർവ്വകലാശാല ഹാൻഡ് ബോൾ കോച്ച് സോസിന്‍ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സഹൃദയ കോളേജ് ഫിനാൻസ് ഡയറക്ടർ ഫാ. ആന്റോ വട്ടോളി സമ്മാനദാനം നിർവഹിച്ചു

| Activities | Colleges | Kerala | India | Campus Life|

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)