സെന്റ് അലോഷ്യസിൽ ട്രാൻസ്ജെൻഡർ ക്ഷേമ ബോധവൽക്കരണ പ്രഭാഷണം സംഘടിപ്പിച്ചു


കേരള ഗവൺമെന്റ് സാമൂഹിക നീതി വകുപ്പും സെന്റ് അലോഷ്യസ് കോളേജ് എൻ സി സി , എൻ എസ് എസ് യൂണിറ്റുകളും മലയാള വിഭാഗവും സംയുക്തമായി കോളേജ് വിദ്യാർത്ഥികൾക്ക് ബോധവത്ക്കരണ പ്രഭാഷണം സംഘടിപ്പിച്ചു. സെന്റ് അലോഷ്യസ് കോളേജിൽ വച്ച് നടന്ന പ്രസ്തുത പരിപാടിയിൽ കോളേജ് എൻ സി സി ഓഫീസർ ഡോ. റെയ്ന ജോസ് സ്വാഗതം പറഞ്ഞു. 

സോഷ്യൽ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് സെക്ഷൻ ഓഫീസർ എം.പ്രദീപ് ആമുഖ പ്രഭാഷണം നടത്തിയ പരിപാടിയിൽ 'ട്രാൻസ്ജന്റർ വെൽഫെയർ ' എന്ന വിഷയത്തിൽ ട്രാസ്ജന്റർ ആക്റ്റിവിസ്റ്റും കവിയുമായ വിജയരാജമല്ലിക വിദ്യാർത്ഥികളോട് സംസാരിച്ചു. പ്രസ്തുത പരിപാടിയിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ ഇ ഡി ഡയസ് അധ്യക്ഷത വഹിക്കുകയും കോളേജ് ബർസാർ ഫാ. അരുൺ ജോസ് സി എം ഐ ആശംസകൾ അർപ്പിക്കുകയും ചെയ്തു.

| Activities | Colleges | Kerala | India | Campus Life|

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....