യു.ജി സി. അംഗീകാരത്തോടെ കാലിക്കറ്റ് സർവ്വകലാശാലയുടെ കീഴിൽ 2018 മുതൽ നടന്നു വരുന്ന കോഴ്സാണിത്.
മലയാളം ബിരുദത്തോടൊപ്പം തൊഴിലധിഷ്ഠിത വിഷയങ്ങളായ പുരാരേഖാ പരിപാലനവും സംരക്ഷണ മാർഗ്ഗങ്ങളും വിവിധ പുരാലിപിപഠനവും ഈ കോഴ്സിലുണ്ട്. മുൻപു പഠിച്ചിറങ്ങിയ കുട്ടികൾ പല പ്രൊജക്ടുകളിൽ സേവനം ചെയ്തിരുന്നു. ഒപ്പം തന്നെ, എം എ മലയാളത്തിൽ പഠിച്ചു ചിലർ നാഷണൽ എലിജിബിലിറ്റി ടെസ്റ്റും പാസായിട്ടുണ്ട്.
പി. എസ് സി യുടെ ലിസ്റ്റിൽ കൂടി വന്നതോടെ ബിരുദം അടിസ്ഥാന യോഗ്യതയായ എല്ലാ വേക്കൻസികളിലേക്കും ഈ കോഴ്സു കഴിഞ്ഞാൽ അപേക്ഷിക്കാനാവും.
അടുത്ത വർഷം മുതൽ നാലുവർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുമ്പോഴും മൂന്നു വർഷമായിരിക്കും ബി.വോക് കോഴ്സുകളുടെ കാലാവധി എന്നത് കാലിക്കറ്റ് സർവ്വകലാശാല തീരുമാനിച്ചിട്ടുണ്ട് എന്ന് കോഴ്സ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി അറിയിച്ചു.
| Activities | Colleges | Kerala | India | Campus Life|