വീട്ടുവളപ്പിലെ കൃഷി


ആഹാരം ഇല്ലാതെ നമുക്ക് ജീവിക്കാൻ ആവില്ല. പക്ഷേ അതിലുപരി വിഷാംശമില്ലാത്ത ആഹാരം കഴിക്കാൻ പറ്റുമോ എന്നതാണ് ഇവിടെ പ്രസക്തി. അമിതമായ രാസവള പ്രയോഗങ്ങളും, കീടനാശിനികളും ഇല്ലാത്ത,  നമുക്ക് ആവശ്യമായ പച്ചക്കറികളും പഴവർഗ്ഗങ്ങളും നമ്മുടെ പരിസരത്തു തന്നെ ഉത്പാദിപ്പിക്കാം.നമ്മുടെ കാലാവസ്ഥയ്ക്കും മണ്ണിനും അനുയോജ്യമായ രീതിയിൽ നമ്മുടെ വീട്ടിൽ തന്നെ കൃഷി ചെയ്യാം.ഇന്ന് നമ്മുടെ നാട്ടിലുള്ള പല ജീവിത ശൈലി രോഗങ്ങൾക്കും കാരണം നമ്മുടെ ആഹാര രീതിയാണ്.ഇതിനുള്ള പരിഹാരവും കൃഷി തന്നെയാണ്.

എല്ലുമുറിയെ പണിതാൽ പല്ലുമുറിയെ തിന്നാം എന്ന പഴഞ്ചൊല്ലിന് ഇന്നത്തെ ജീവിത രീതിക്ക് തികച്ചും ശരിയാണ്. അധ്വാനിക്കുന്നവന് ഭക്ഷണം മരുന്നാകുന്നു. എന്നാൽ അധ്വാനം ഇല്ലാതെയുള്ള  ഇന്നത്തെ ഭക്ഷണ രീതിയാണ് നമ്മുടെ  അനാരോഗത്തിന് പലപ്പോഴും കാരണമാകുന്നത്.

Reported By: AISWARYA M.S. SJC- IJK

27 Comments

Comments Here

Post a Comment

Comments Here

Previous Post Next Post