ഋതു പരിസ്ഥിതി ചലച്ചിത്രമേളയുടെ ലോഗോ പ്രകാശനം സെൻ്റ്.ജോസഫ്സ് കോളേജിൽ നടന്നു


ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് (ഓട്ടോണമസ് ) കോളേജ് പീച്ചി വൈൽഡ് ലൈഫ് ഡിവിഷൻ, ഐഎഫ് എഫ് ടി, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ ജൂൺ 26,27,28 തിയതികളിൽ നടത്തുന്ന ഋതു പരിസ്ഥിതി ചലച്ചിത്ര മേള യുടെ ലോഗോ, വെബ് പേജ് എന്നിവയുടെ പ്രകാശനം കൃഷിഭവൻ അഗ്രിക്കൾചറൽ അസിസ്റ്റന്റ് ശ്രീ വിജയ് കുമാർ പി. എസ്. നിർവഹിച്ചു.ഇരിങ്ങാലക്കുടയിൽ ആദ്യമായി നടക്കുന്ന പരിസ്ഥിതി ചലച്ചിത്രമേള എന്ന പ്രത്യേകതയും ഋതുവിനുണ്ട്. 

കോളേജിലെ ലൊറേറ്റ ഹാളിൽ വെച്ചു നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി, ചലച്ചിത്രമേള കോർഡിനേറ്റർ ലിറ്റി ചാക്കോ, മറ്റ് പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.