ചരിത്രം വഴിമാറുന്ന സുവർണ്ണ നിമിഷങ്ങളിൽ കാർമ്മൽ


43 വർഷം വനിതാ കലാലയമെന്ന പെരുമയോടെ, മാളയുടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ സമ്പന്നമാക്കിയ കാർമ്മൽ കോളേജ് സഹവിദ്യാഭ്യാസത്തിൻ്റെ മഹത്വം ഉദ്ഘോഷിച്ച് ആൺകുട്ടികൾക്കു കൂടി പ്രവേശനം നൽകിയ ചരിത്രമുഹൂർത്തങ്ങളിലൂടെ കടന്നുപോവുകയാണ്.

       ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്കുള്ള ഒരാഴ്ച നീണ്ടു നിൽക്കുന്ന ഇൻഡക്ഷൻ പ്രോഗ്രാമോടെ കാർമ്മലിൻ്റെ പുതിയ മാറ്റത്തിന് ആരംഭം കുറിച്ചു. പരിപാടിയുടെ ഉദ്ഘാടനകർമ്മം കോളേജ് പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ റിനി റാഫേൽ സി.എം.സി. ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.


നാലു വർഷ ബിരുദ പ്രോഗ്രാമിനെ പരിചയപ്പെടുത്തൽ, ബോധവൽക്കരണ ക്ലാസ്സുകൾ, വിനോദപരിപാടികൾ, പ്രകൃതി പഠനയാത്ര എന്നിവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടിയിൽ ഡോ. പ്രിൻസി കെ. ജി, ഡോ. ജിയോ ജോസഫ്, മിസ്. കീർത്തി സോഫിയ പൊന്നച്ചൻ, മിസ്. ലിൻഡ ജോസഫ് എന്നിവർ സംസാരിച്ചു.

www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....